മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024- 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുകയുണ്ടായി. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ സഹായത്തോട്കൂടി കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ജനാധിപത്യത്തിൻ്റെ ഭാഗമാകാനും സാധിച്ചു.
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ എന്നീ വിഭാഗങ്ങളിലായി നടന്ന തെരഞ്ഞടുപ്പിൽ കുട്ടികൾ കൈവിരലിൽ മഷി പുരട്ടി പോളിങ് ഉദ്യോഗസ്ഥരുട സാന്നിധ്യത്തിൽ വളരെ ആവേശത്തോടെ വോട്ടെടുപ്പിനെ എതിരേറ്റത്.
ഹയർ സെക്കൻ്ററി പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ എം പി രാജേഷ് , പ്ലസ് ടു സയൻസ് വിദ്യാർത്ഥി എ അനന്ദ പതമനാഭൻ്റെയു നേതൃത്വത്തിൽ അധ്യാപകരായ പ്രത്യൂക്ഷ R, ആശാ മരിയാ ജോസ്, രജനി ദാസ്, ആൻ്റണി ജോസഫ്, ഡോ: അനഘ എം.ജി, അനുരാജി, മറിയമ്മ തോമസ് ഹസീനാ വി എം , ബാലകൃഷ്ണൻ എം, രതീഷ് Vs, സുനിൽ കുമാർ B, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ് , വി എച്ച് എസ് ഇ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ എന്നിവർ നേതൃത്വം നൽകി.