ചെമ്മലമറ്റം: കൂട്ടു കൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ് കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത്, സജി മുകളേൽ, ജോസ് വെള്ളുകുന്നേൽ എന്നിവരെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്.
കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന മഞ്ഞൾ വാഴ – തുടങ്ങി നിരവധി വിഭവങളാണ് ഈ കർഷകർ കൂ ട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത്. വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു.
ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് കർഷകരെ പൊന്നാടയണിയിച്ച് ആദരിച്ചു. അധ്യാപകരായ അജൂജോർജ് ജോർജ് സി തോമസ് .ജിജി ജോസഫ് എന്നിവർ നേതൃത്വം നല്കി.