സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.
പാലാ: കാർ ഇടിച്ചു പരുക്കേറ്റ വഴിയാത്രക്കാരി പൂവത്തോട് സ്വദേശി അംബികയെ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വിലങ്ങുപാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ :അമിത വേഗത്തിൽ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോയിൽ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീകൾക്ക് പരുക്കേറ്റു. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചേർപ്പുങ്കൽ ഭാഗത്തെ കോൺവന്റിലെ 4 കന്യാസ്ത്രീകൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽപെട്ടത്.
പാലാ : ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി സ്വദേശി ആൽവിൻ കെ അരുണിനെ (21)ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊരട്ടി ഭാഗത്ത് വച്ചായിരുന്നു അപകടം.