കുന്നോനി: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ HOME FOR HOMELESS ( വീടില്ലാത്തവർക്ക് വീട് ) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കുന്നോനിയിൽ രോഗിയായ ഒരാളുടെ വീട് പണി പൂർത്തീകരിച്ച് കൊടുത്തു. പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. വീടിന്റെ താക്കോൽ ദാനവും ഗിഫ്റ്റ് വിതരണവും പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് നിർവഹിച്ചു. Read More…
Author: editor
ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്റർ പണിയാൻ അഡ്വ. ഹാരിസ് ബീരാൻ എം.പി 55 ലക്ഷം രൂപ അനുവദിച്ചു
ഈരാറ്റുപേട്ട : വടക്കേക്കരയിൽ പി കെ അലിയാർ മെമ്മോറിയൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു. ഈരാറ്റുപേട്ട നഗരസഭ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ജൂലൈ 21 ന് ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഹാരിസ് ബീരാൻ എം.പിക്ക് സ്വീകരണം നൽകീയിരുന്നു. ഈ സ്വീകരണ സമ്മേളനത്തിൽ വെച്ച് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും നഗരസഭ യു.ഡി.എഫ് കൗൺസിലന്മാരും ചേർന്ന് ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്ററും Read More…
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം പൂഞ്ഞാർ സെന്റ് ആൻ്റണീസ് എൽ. പി. സ്കൂൾ ഹാളിൽ വച്ച് നടന്നു. ബാങ്ക് ചെയർമാൻ ശ്രീ കെ. എഫ് കുര്യൻ കളപ്പുരക്കൽപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിക്കുകയും, ബാങ്ക് സി.ഇ.ഒ ശ്രീ. എബിൻ എം. എബ്രാഹം പൊതുയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂട്ടിക്കൽ ഇളംകാട് സ്വദേശിയും Read More…
അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5 ന് തിരിതെളിയും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റൊ ആൻ്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ. എ, മുൻ Read More…
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശി സ്റ്റീഫനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കുമ്മണ്ണുർ ഭാഗത്ത് വച്ചായിരുന്നു അപകടം.
മുല്ലപ്പെരിയാർ: കേരളത്തിൻ്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ അംഗീകരിച്ചു. പന്ത്രണ്ട് മാസത്തിനുളളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. പതിമൂന്ന് വർഷത്തിന് ശേഷമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്. ഇപ്പോൾ സുരക്ഷാ പരിശോധന വേണ്ടെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്ര ജല കമ്മീഷൻ തള്ളുകയായിരുന്നു. സുപ്രിം കോടതി നിയോഗിച്ച എംപവേർഡ് കമ്മിറ്റി 2011 ലാണ് ഇതിന് മുമ്പ് പരിശോധന നടത്തിയത്. അന്നത്തെ റിപ്പോർട്ട് കേരളം പൂർണമായും തള്ളിയിരുന്നു. നിലവിലെ തീരുമാനം കേരളത്തിന് ആശ്വാസം പകരുന്നതാണ്.
മേലുകാവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം ഏകകണ്ഠമായി പാസാക്കി. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ. വി .ഉമ്മൻ കമ്മീഷനെ നിയമിക്കുകയും കമ്മീഷന്റെ റിപ്പോർട്ട് കേരള മന്ത്രിസഭായോഗം അംഗീകരിക്കുകയും മേലുകാവ് തീക്കോയി പൂഞ്ഞാർ തെക്കേക്കര എന്നീ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ നിന്ന് മേലുകാവ് തീക്കോയി Read More…
പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ) നിര്യാതനായി
മാവടി: പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ -71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ: അരുവിത്തുറ പാറൻകുളങ്ങര ഷീല കുര്യൻ. മക്കൾ : നീനു കുര്യൻ, അൽഫോൻസ് കുര്യൻ,അലക്സ് കുര്യൻ, ആൽബർട്ട് കുര്യൻ. മരുമക്കൾ: ജിബി അഗസ്റ്റിൻ കുമ്പളത്ത് (കുടക്കച്ചിറ), മെറിൻ പി.ജയിംസ് തുറയ്ക്കൽ പുത്തൻപുര (തൊടുപുഴ), (തൊടുപുഴ), റെജി മാത്യു കുഴിക്കാട്ടിൽ (തീക്കോയി).
കസ്തൂരി രംഗൻ റിപ്പോർട്ട് : തീക്കോയിൽ വിശേഷാൽ ഗ്രാമസഭ സെപ്റ്റംബർ 7 ന്
തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31/07/2024 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, കൂട്ടിക്കൽ വില്ലേജുകൾ പരിസ്ഥിതി ലോല ( ഇ. എസ്. എ )പ്രദേശങ്ങളായി വീണ്ടും ഉൾപ്പെടുത്തിയിരിക്കുകയാണ്. ജനവാസ മേഖലയും കൃഷി പ്രദേശവും അടങ്ങിയ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ആക്ഷേപം നൽകുന്നതിന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തീക്കോയി വില്ലേജിന്റെ 90 ശതമാനവും സ്ഥലവും കൃഷിയും ജനവാസ Read More…
സൗജന്യ രോഗ / സർജറി നിർണ്ണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി
കാഞ്ഞിരപ്പളളി: മേരീക്വീൻസ് ജനറൽ & ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. Read More…











