erattupetta

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തും

ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രഉത്സവം ഒക്ടോബർ 22, 23 തീയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂളിൽ നടത്തും. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രം ഐടി മേഖലകളിലാണ് മത്സരങ്ങൾ നടത്തുന്നത് ജില്ലയിലെ 81 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ഈരാറ്റുപേട്ട ഉപജില്ല ഏ ഇ ഒ .ഷംല ബീവി അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോബൈറ്റ്തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, Read More…

pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവീകരിച്ച ഗ്രൗണ്ട് ജോസ് കെ. മാണി എം. പി. ഉൽഘാടനം ചെയ്തു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂടുതൽ വിസ്തൃതവും വിശാലവുമായി പുനർ നിർമ്മിച്ച സ്കൂൾ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം. പി. നിർവഹിച്ചു. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, ആധുനിക രീതിയിൽ നവീകരിച്ച പുതിയ സ്കൂൾ ഗ്രൗണ്ട് പ്രവിത്താനം മേഖലയുടെ തന്നെ മുഖച്ഛായ മാറ്റുന്നതാണ് എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ ദീർഘവീക്ഷണവും, നിതാന്ത പരിശ്രമവും പ്രവിത്താനം പ്രദേശത്ത് അഭൂതപൂർവമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓലിക്കൽ കുടുംബം Read More…

general

സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ ഒൻപത് മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം ഒൻപത് മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുക. മൂന്ന് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആറുലക്ഷത്തോളം മഞ്ഞക്കാർഡ് ഉടമകൾ, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾ, വയനാട് ദുരിന്ത മേഖലയിലെ കാർഡ് ഉടമകൾ എന്നിവർക്കാണ് സൗജന്യ ഓണക്കിറ്റ് നൽകുന്നത്. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി Read More…

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വ്യക്തിത്വ വികസന കളരി

അരുവിത്തുറ: വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ശോഭനമായ ഭാവിയും ലക്ഷ്യം വച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന കളരിയും കരിയർ ഓറിയൻ്റേഷൻ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും വ്യക്തിത്വ വികസന പരിശീലകയുമായ നിഷാ ജോസ് കെ മാണി നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി പി സി. Read More…

kunnonni

ധന്യനിമിഷങ്ങൾക്കു സാക്ഷിയായി ഗുരുദേവ ക്ഷേത്രത്തിലെ അഷ്‌ടബന്ധ കലശം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം കുന്നോന്നി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശത്തിന്റെ ധന്യ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ശ്രീനാരായണ ഗുരുദേവൻ നേരിട്ട് പേരിട്ട കുറ്റിക്കാട്ട് (പാലംപറമ്പിൽ) സുശീലാമ്മ എത്തിയത് അപൂർവ നിമിഷങ്ങൾ സമ്മാനിച്ചു. സനത്ത് തന്ത്രിയുടെ കാർമ്മികത്വത്തിൽ അഷ്ടബന്ധം ചാർത്തി കലശാഭിഷേകം നടത്തിയ ഭഗവാൻ്റെ ദിവ്യ ചൈതന്യം വർധിപ്പിക്കുന്ന ചടങ്ങിൽ ഗുരുദേവന്റെ അനുഗ്രഹം സിദ്ധിച്ച 100 വയസിന്റെ പടിവാതിലിൽ എത്തി നിൽക്കുന്ന സുശീലാമ്മയുടെ സാന്നിധ്യം ഭക്‌തർക്ക് പുണ്യ നിമിഷങ്ങളായി. ഗുരുദേവക്ഷേത്രത്തിൽ എത്തിയ സുശീലാമ്മയെ ക്ഷേത്രം തന്ത്രി സനത്ത് Read More…

obituary

കരിക്കിലേട്ട് ജോസഫ് മാത്യു നിര്യാതനായി

മീനച്ചിൽ : കരിക്കിലേട്ട് ജോസഫ് മാത്യു (പാപ്പച്ചൻ -85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (2/ 09/ 2024) വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പാലാക്കാട് ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭൗതിക ശരീരം നാളെ രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

kanjirappalli

ഗുരുവന്ദനം 2024: വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്നു

കാഞ്ഞിരപ്പള്ളി : അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ പി മുതൽ കോളേജ് തലം Read More…

erattupetta

അരുവിക്കച്ചാൽ ടൂറിസം പദ്ധതി നടപ്പിലാക്കും: അഡ്വ.സെബാസ്റ്റ്യൻ കുളത്തങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടവും ഏറെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിനെ കൊണ്ട് പദ്ധതി ആവിഷ്കരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുമെന്ന് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിനായി 45 ലക്ഷം രൂപയുടെ വിശദമായ പ്രോജക്ട് തയ്യാറാക്കി ടുറിസം ഡയറക്ടറേറ്റിൽ സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു പാതംപുഴയിൽ കേരള കോൺഗ്രസ് എം ഒമ്പതാം വാർഡ് കമ്മിറ്റിയുടെ വാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആണ് എംഎൽഎ ഇക്കാര്യങ്ങൾ അറിയിച്ചത്. മന്നം Read More…

pala

നവതി ആഘോഷിക്കുന്ന ഗോപിനാഥ് കർത്തയ്ക്ക് ആദരം നൽകി

പാലാ: മീനച്ചിൽ രാജവംശത്തിലെ കാരണവരായ ദാമോദർ സിംഹർ .ജി .എസ് ഗോപിനാഥൻ കർത്തായ്ക്ക് നവതി. റിട്ട: ഹെഡ്മാസ്റ്റർ കൂടിയാണ് ഗോപിനാഥൻ .നവതി ദിനത്തിൽ ഭവനത്തിലെത്തി പാലാ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലീനാ സണ്ണി പുരയിടം പൊന്നാടയണിയിച്ച് ആദരിച്ചു. ഭാര്യ: ഉഷാ ജി കർത്താ, മകൻ :ജി .ജയകൃഷ്ണൻ, ടോബിൻ കെ അലക്സ്, ജോർജ്കുട്ടി ജേക്കബ്, റ്റോമി തടിയേൽ എന്നിവരും പങ്കെടുത്തു.

Accident

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം

പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്ക്. പരുക്കേറ്റ 5 പേരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരമറ്റം സ്വദേശി ആർ പി എസ് ഉദ്യോഗസ്ഥൻ സാബു (60) ഇതര സംസ്ഥാന തൊഴിലാളികളായ കൃഷ്ണ (24) അരുൺ (24) കിഷോർ (43) സുനിൽ (22 ) എന്നിവർക്കാണ് പരുക്കേറ്റത്. എറണാകുളത്ത് പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കാർ കുടക്കച്ചിറ ഭാഗത്ത് വച്ചാണ് അപകടത്തിൽപെട്ടത്.