ഏറ്റുമാനൂർ: സഹകരണമേഖലയുടേത് സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളാണെന്നും അതിന്റെ ഭാഗമായാണ് സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതെന്നും സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷകാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ Read More…
Author: editor
പൂഞ്ഞാറിന്റെ ക്രിസ്തുമസ് രാവ്; തിരുപ്പിറവി വിളംബര റാലി 23 ന്
പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് തിരുപ്പിറവി വിളംബര റാലി ‘GLORIA 2k24’ എന്ന പേരിൽ ഡിസംബർ 23 (തിങ്കളാഴ്ച) വൈകിട്ട് 6:30 ന് സൺഡേസ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിലേക്ക് നടത്തപ്പെടുന്നു. അതേത്തുടർന്ന് ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 24 , ചൊവ്വ , രാത്രി 10:00 മണി മുതൽ സൺഡേ സ്കൂൾ കുട്ടികൾ, യുവജനങ്ങൾ, വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ ‘ ANGEL’S NIGHT ‘ എന്ന Read More…
കെ ഐ ആർ എഫ് റാങ്കിങ്ങിൽ ദേവമാതായ്ക്ക് മികച്ച നേട്ടം
കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ, എയ്ഡഡ് കോളേജുകളുടെ ഗുണനിലവാരം മൂല്യനിർണയം ചെയ്യുന്ന കെഐആർഎഫ് റാങ്കിങ്ങിൽ കുറവിലങ്ങാട് ദേവമാതാ കോളേജ് മുപ്പത്തിരണ്ടാം സ്ഥാനം നേടി. കോട്ടയം ജില്ലയിലെ ഓട്ടോണമസല്ലാത്ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഏറ്റവും ഉയർന്ന റാങ്ക് ലഭിച്ചിരിക്കുന്നത് ദേവമാതായ്ക്കാണ്. പാലാ രൂപതയുടെ കീഴിലുള്ള കോളേജുകളിൽ ദേവമാതയ്ക്കാണ് ഒന്നാം സ്ഥാനം. ദേശീയ ഏജൻസിയായ നാക് നടത്തിയ ഗുണനിലവാര പരിശോധനയിൽ 3.67 പോയിന്റോടെ പരമോന്നത ബഹുമതിയായ എ പ്ലസ് പ്ലസ് ഗ്രേഡ് ദേവമാതാ കഴിഞ്ഞവർഷം നേടുകയുണ്ടായി. നാക് വിലയിരുത്തലിൽ കോട്ടയം Read More…
മറ്റുള്ളവരിലേക്ക് തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേത് : മാർ അങ്ങാടിയത്ത്
പാലാ: കുറവുകളും പോരായ്മകളുമുള്ള നമ്മെ ദൈവം സ്നേഹിക്കുന്നു എന്നതിലാണ് മഹത്വം. അല്ലാതെ നാം ദൈവത്തെ സ്നേഹിക്കുന്നു എന്നതിലല്ല. പരസ്പരം സംസാരിച്ചും, തിരുത്തിയും, സ്നേഹിച്ചും മറ്റുള്ളവർക്ക് നന്മ ചെയ്തു പാവങ്ങളിലേയ്ക്ക് നടന്നടുക്കണം. അങ്ങനെ നാമും ഉയരണം. മറ്റുള്ളവർക്ക് നന്മ ചെയ്തു അവരെ ഉയർത്തുമ്പോൾ നമുക്ക് ഉയരാൻ പറ്റും. മറ്റുള്ളവരിലേക്ക് സ്നേഹത്തിൻ്റെ നീർച്ചാലുകൾ തുറക്കണമെന്നും പാലാ രൂപത കൺവൻഷൻ്റെ രണ്ടാം ദിനം വിശുദ്ധ കുർബ്ബാനമധ്യേ പിതാവ് നമ്മെ ഓർമ്മപ്പെടുത്തി. നമ്മെതന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. സാധാരണമായി നമ്മളെക്കാൾ ഉയർന്ന നിലവാരത്തിൽ Read More…
അൽ മനാർ സ്‌കൂൾ 37-ാം വാർഷികാഘോഷം നാളെ
ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ ‘മെഹ്ഫിലെ മനാറി’ന് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും. അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് Read More…
സംയുക്തമായി ക്രിസ്മസ് ആശംസകൾ നേർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളും മൂന്നിലവ് സെൻ്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂളും
മൂന്നിലവ്: തിരുപ്പിറവിയുടെ സന്ദേശം പകർന്ന് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ മൂന്നിലവ് ടൗണിലേക്ക് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി സ്കൂളിൽ വച്ച് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് മൂന്നിലവ് ടൗണിലേക്ക് നടന്ന വർണ്ണശമ്പളമായ ക്രിസ്മസ് കരോളിൽ പാപ്പാമാരോടൊപ്പം നക്ഷത്രങ്ങളുമായി കുഞ്ഞുങ്ങളും അണിനിരന്നു. മൂന്നിലവ് ടൗണിൽ വച്ച് വാകക്കാട് സെൻ്റ് പോൾസ് പള്ളി പ്രോവികാരിയും മൂന്നിലവ് സെൻറ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ ഫാ. എബ്രഹാം തകിടിയേൽ വാകക്കാട് സെൻ്റ് Read More…
ഫുൾടൈം മീനിയൽ ഒഴിവ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 2024-25 അധ്യയനവർഷത്തിൽ ഫുൾടൈം മീനിയൽ തസ്തികയിലേയ്ക്ക് നിലവിലുള്ള താൽകാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ശാരീരിക യോഗ്യത അടക്കം നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 23/12/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ . ഓഫീസിൽ ഹാജരാകേണ്ടതാണ്.
എം.ടി. വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍
എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ നില ഗുരുതരമായി തുടരുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതരാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിവരികയാണ്. ഒരു മാസത്തിനിടെ പല തവണയായി എം ടി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഹൃദയസ്തംഭനം ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ തുടരുകയാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു ദിവസമായി Read More…
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് അരുവിത്തുറ സെന്റ്.മേരീസ് .എൽ.പി.സ്കൂൾ
അരുവിത്തുറ:- ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു. മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ Read More…
വീൽ ചെയറുകൾ വിതരണം ചെയ്തു
അയർക്കുന്നം: കാരുണ്യ സ്പർശനത്തിന്റെ ഭാഗമായി കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎം മാണി റിസർച്ച് സ്റ്റഡി സെൻട്രൽ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി വിതരണം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോഡിനേറ്റർ അമൽ Read More…











