പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ ഇടക്കോലി സ്വദേശി ഗിരീഷ് കെ. ജി യെ ( 40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുണ്ടുപാലം ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ.എം.ചാണ്ടിക്ക് ( 74) പരുക്കേറ്റു. അല്ലാപ്പാറ ഭാഗത്ത് വച്ച് രാവിലെ 6 മണിയോടെയായിരുന്നു അപകടം. നടന്നുപോയ ആളെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു വീണു ബൈക്ക് യാത്രികൻ ഇടമറുക് സ്വദേശി ബെർലിൻ ജോർജിനു ( 22) പരുക്കേറ്റു. രാവിലെ വലവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്നു Read More…
പൊൻകുന്നം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരൻ പനമറ്റം സ്വദേശി ശശിധരൻ (68) കാറിൽ യാത്ര ചെയ്ത തീർത്ഥാടകരായ കോയമ്പത്തൂർ സ്വദേശികൾ രവി (59) ഉഷ (55) പെണ്ണമ്മ (65) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 7 മണി യോടെ പാലാ – പൊൻകുന്നം റൂട്ടിൽ എലിക്കുളത്തിന് സമീപം ആയിരുന്നു അപകടം.