aruvithura

ആർത്തിരമ്പി ഓർമ്മതൻ വാസന്തം; അരുവിത്തുറ കോളേജിൽ മഹാ ജൂബിലി സംഗമം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ അങ്കണത്തിൽ ആറു പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ആർത്തിരമ്പിയ ഓർമ്മതൻ വാസന്തം വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിച്ചു. തികഞ്ഞ ഗ്രാമന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര സങ്കേതിക കായിക രംഗങ്ങളിലേക്ക് അനേകം പ്രതിഭകളെ സമ്മാനിച്ച അരുവിത്തുറ കോളേജ് രാജ്യത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു. കോളേജിന്റെ മുൻ Read More…

pala

ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം ഡിസംബർ 29, 30, 31 തീയതികളിൽ

പാലാ: ഇടയാറ്റ് സ്വയംഭൂഃ ബാലഗണപതിക്ഷേത്രത്തിലെ തിരുവുത്സവം 2024 ഡിസംബർ 29, 30, 31 ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ (1200 ധനു 14, 15, 16) താഴെ പറയുന്ന പരിപാടികളോടെ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഒന്നാം ഉത്സവം: 2024 ഡിസംബർ 29 (1200 ധനു 14) രാവിലെ 5.00 ന് : പള്ളിയുണർത്തൽ, 5.30 ന് നടതുറക്കൽ, നിർമ്മാല്യദർശനം. 5.45 ന് അഷ്‌ടാഭിഷേകം, 6.00 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 7.00 മുതൽ 10.30 വരെ വിശേഷാൽ Read More…

obituary

ഓലിയേക്കാട്ടിൽ അലക്സ് മാത്യു നിര്യാതനായി

പ്രവിത്താനം : ഓലിയേക്കാട്ടിൽ അലക്സ് മാത്യു (50)നിര്യാതനായി. ഭൗതികശരീരം നാളെ (ശനി) രാവിലെ 9 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.

Accident

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിരുവഞ്ചൂർ സ്വദേശികളായ സബിൻ ജേക്കബ് ( 34) ജേക്കബ് മാത്യു ( 70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം.

general

എൻഎസ്എസ് ക്യാമ്പ് സമാപിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഡിസംബർ 27 ന് സമാപിച്ചു. സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി യുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുലോചന സുരേഷ് ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തിനെതിരെയുള്ള പ്രചരണങ്ങൾ, ജല സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ക്ലാസുകളും , പച്ചക്കറി തോട്ട നിർമ്മാണം, അനാഥാലയ സ്നേഹ സന്ദർശനം, ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് ക്ലാസ്, എക്സൈസ് Read More…

aruvithura

‘ഓർമ്മതൻ വാസന്തം’ വരവേൽക്കാൻ അരുവിത്തുറ കോളേജ് ഒരുങ്ങി; വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഞായറാഴ്ച നടക്കും

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം ഓർമ്മതൻ വാസന്തത്തെ വരവേൽക്കാൻ കലാലയം ഒരുങ്ങി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം 29-ാം തിയതി ഞായറാഴച്ച 10.30 ന് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിക്കും. കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ Read More…

announcemennt

ആർ.ടി.ഒ. ഫയൽ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: അപേക്ഷകൾ തീർപ്പാക്കാനായി കോട്ടയം ആർ.ടി. ഓഫീസിൽ അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 31 വരെ കോട്ടയം ട്രാൻസ്‌പോർട്ട് ഓഫീസിൽ സമർപ്പിച്ച നാളിതുവരെ തീർപ്പാകാത്ത അപേക്ഷകളിൽ തുടർനടപടിയെടുക്കാനാണ് അദാലത്ത്. ജനുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ കോട്ടയം ആർ.ടി. ഓഫീസിലാണ് ഫയൽ തീർപ്പാക്കൽ അദാലത്ത് നടക്കുക. വാഹന ഉടമകൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആർ.ടി.ഒ. അറിയിച്ചു.

Main News

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി; സംസ്കാരം നാളെ

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദ‍ർശനമുണ്ടാകും. രാജ്യത്ത് സർക്കാ‍ർ ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. Read More…

poonjar

എം ടി അനുസ്മരണം ;എ.ടി.എം ലൈബ്രറി പൂഞ്ഞാർ

പൂഞ്ഞാർ :പൂഞ്ഞാർ ശ്രീ അവിട്ടംതിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് (വെള്ളി) 4.30 PMന് ലൈബ്രറി അങ്കണത്തിൽ മലയാളത്തിന്റെ കാലാതിവർത്തിയായ യുഗ പ്രഭാവൻ ശ്രീ എം ടി യെ അനുസ്മരിക്കുന്നു. അനുസ്മരണയോഗത്തിൽ ബി രമേഷ് ( കൺവീനർ കലാസൂര്യ പൂഞ്ഞാർ) അദ്ധ്യക്ഷ വഹിക്കും. വികെ ഗംഗാധരൻ ( സെക്രട്ടറി എടിഎം ലൈബ്രറി) സ്വാഗതം ആശംസിക്കും. ഡോ. റോയ് തോമസ് ( ടീച്ചർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ ) അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. റോയ് Read More…

erattupetta

കെ.എസ്.ആർ.ടി.സി ഡിപ്പോയോടുള്ള അവഗണന: വെൽഫെയർ പാർട്ടി രാപ്പകൽ സമരം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: ഭരണകൂട-ഉദ്യോഗസ്ഥ ഗൂഢാലോചനയിൽ കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഒരു മാസം നീണ്ട കെ.എസ്.ആർ.ടി.സി ഡിപ്പോ സംരക്ഷണ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രാപ്പകൽ സമരം ശ്രദ്ധേയമായി. ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോക്കു മുന്നിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച സമരം പിറ്റേന്ന് രാവിലെ എട്ട് മണിയോടെയാണ് സമാപിച്ചത്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം സണ്ണി മാത്യു Read More…