കട്ടപ്പനയിൽ ജീവനൊടുക്കിയ നിക്ഷേപകൻ സാബു തോമസിന്റെ നിക്ഷേപ തുക തിരികെ നൽകി സഹകരണ സൊസൈറ്റി. 14,59,940 രൂപയാണ് തിരികെ നൽകിയിരിക്കുന്നത്. ഈ പണം തിരികെ ചോദിച്ചപ്പോൾ സാബുവിനെ ഉദ്യോഗസ്ഥർ അപമാനിക്കുകയായിരുന്നു. ഇതിൽ മനംനൊന്താണ് സാബു ജീവനൊടുക്കിയത്. ഈ തുക നേരത്തെ നൽകിയിരുന്നെങ്കിൽ സാബുവിന് ജീവൻ നഷ്‍ടപ്പെടുകയില്ലായിരുന്നു. ഡിസംബർ 20 നാണ് സാബു തോമസ് ജീവനൊടുക്കിയ്. നിക്ഷേപതുകയിൽ നിന്ന് 2 ലക്ഷം രൂപ സാബു ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് ബാങ്ക് അധികൃതർ പണം കൈമാറിയിരിക്കുന്നത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് Read More…
Author: editor
ചരിത്രം രചിക്കാൻ ഇന്ത്യ; ബഹിരാകാശത്തെ ഡോക്കിങ് പരീക്ഷണത്തിനായുള്ള സ്പെയ്ഡെക്സ് വിക്ഷേപണം വിജയം
ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ സ്ഥിതി ചെയ്യുന്ന സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാത്രി 10 മണിക്കാണ് സ്പെയ്ഡെക്സ് (SpaDeX – Space Docking Experiment) ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ Read More…
മുൻ പ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ചു
പൂഞ്ഞാർ: മുൻ പ്രധാന മന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ഡോ : മൻമോഹൻ സിംഗിന്റെ വേർപാടിൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം, പൂഞ്ഞാർ ടൗണിൽ ചേർന്നു. യോഗത്തിൽ, 10 വർഷം ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിംഗ് നടപ്പാക്കിയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,വിവരവകാശ നിയമം, കർഷർക്ക് ഉണ്ടായിരുന്ന,70000 കോടിയുടെ കാർഷിക കടം എഴുതി തള്ളൽ, വിദ്യാഭ്യാസ അവകാശ നിയമം, ഭക്ഷ്യ സുരക്ഷ നിയമം, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത Read More…
യെമൻ പൗരൻ കൊല്ലപ്പെട്ട കേസ്: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റിന്റെ അനുമതി
യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെയാണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്. “സേവ് നിമിഷ” കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു ലഭിച്ചില്ല എന്നതും, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന്റ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്ദുല്ല അൽ സുവാദിക്ക് ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതാണ് തടസത്തിന് രണ്ടു കാരണങ്ങളായി മാറിയത്. ആദ്യ Read More…
അഖില കേരള സൈക്കിൾ പ്രയാണം
പാലാ സെന്റ് തോമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള അഖില കേരള സൈക്കിൾ പ്രയാണം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും നോർത്ത് കേപ്പ് അൾട്രാ എൻഡുറൻസ് സൈക്ലിസ്റ്റുമായ ഫെലിക്സ് അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്തു. പെൺകുട്ടികൾ ഉൾപ്പെടെയുള്ള 21 വിദ്യാർത്ഥികളും 7 അധ്യാപകരുമടങ്ങുന്ന സംഘം കേരളത്തിലെ 14 ജില്ലകളിലൂടെ സഞ്ചരിച്ച് പരിസ്ഥിതി സംരക്ഷണം, വ്യായാമം, സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ സന്ദേശങ്ങൾ വിവിധ വിദ്യാലയങ്ങളിലെത്തി കൈമാറും. പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 1200 കിലോമീറ്റർ പിന്നിടുന്ന യാത്രയിൽ പ്രിൻസിപ്പൽ ഡോ. Read More…
ഈരാറ്റുപേട്ട നഗരോത്സവത്തിൽ വൻ ജന തിരക്ക്
ഈരാറ്റുപേട്ട: നഗരസഭ പി.ടി.എം.എസ് ഓഡിറ്റോറിയ ത്തിലും ഗ്രൗണ്ടിലുംനടത്തുന്ന നഗരോൽസവത്തിൽ തിരക്കേറി. എല്ലാ ദിവ സവും വൻ തിരക്കാണ് അനു ഭവപ്പെടുന്നത്. വെള്ളിയാഴ്ച ആരംഭിച്ച നഗരോൽസവം ജനുവരി 5 ഞായറാഴ്ച അവസാനിക്കും. എല്ലാ ദിവസവും കലാപരിപാടി കൾ, കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്സ് റൈഡുകൾ എന്നിവയുമുണ്ട്.
നഗരോത്സവ വേദിയിൽ സാംസ്കാരിക സമ്മേളനം
ഈരാറ്റുപേട്ട . നഗരസഭ നടത്തുന്ന നഗരോത്സവ വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം പ്രഭാഷകനും ഗാനനിരൂപനുമായ ഡോ.സജിത്ത് ഏവൂരേത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിന് എം.ടി എന്ന സാഹിത്യകാരൻ നൽകിയ സംഭാവനകൾ കേരളത്തിൻ്റെ സാംസ്കാരിക അടയാളങ്ങളാണെന്ന് അദ്ദേഹം പറഞ്ഞുചടങ്ങിൽ ഫെയ്സ് പ്രസിഡണ്ട് സക്കീർ താപി അധ്യക്ഷത വഹിച്ചു ലൈബ്രറി കൺവീനർ പി എം മുഹ്സിൻ സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ്, കെ.സുനിൽകുമാർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് Read More…
വേളാങ്കണ്ണിയിലേക്കും, ചെന്നൈയിലേക്കും ജനുവരി ഒന്നിന് ബസ് സർവ്വീസ് ആരംഭിക്കും: ഫ്രാൻസിസ് ജോർജ് എം.പി
വൈക്കം : വൈക്കത്ത് നിന്നും വേളാങ്കണ്ണിയിലേക്കും,ചെന്നൈയിലേക്കും പുതുതായി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിക്കുന്ന ബസ് സർവീസുകൾ 2025 ജനുവരി ഒന്നിന് ആരംഭിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.അറിയിച്ചു. ഇത് സംബന്ധിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി എസ്.എസ്.ശിവശങ്കർ ഫോണിൽ വിളിച്ച് സംസാരിച്ചതായും എം.പി പറഞ്ഞു. രണ്ട് ബസുകളുടെയും റൂട്ടും,സമയവും,നിരക്കും പ്രഖ്യാപിച്ചു. ഇരു റൂട്ടുകളിലും അൾട്രാ ഡീലക്സ് ബസ് ആണ് സർവീസ് നടത്തുക. വൈക്കത്ത് നിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയും ആണ് നിരക്ക്. വൈക്കം- ചെന്നൈ Read More…
‘ജൂബിലി വർഷം 2025’ പാലാ രൂപതയിൽ തിരി തെളിഞ്ഞു
പാലാ : പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിന്റെ രൂപതാതല ഉദ്‌ഘാടനം രൂപതയുടെ ഭദ്രാസനപള്ളിയിൽ വച്ച് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ ഭദ്രാസനപള്ളി വികാരി റവ ഫാ ജോസ് കാക്കല്ലിൽ തിരി തെളിച്ചു ഉദ്‌ഘാടനം ചെയ്തു. 2025 ജൂബിലി ഈശോയുടെ തിരുപ്പിറവിയുടെ 2025 വർഷങ്ങളാണ്. ഈ ജൂബിലി വർഷം നമ്മുടെ അസ്തിത്വത്തിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ Read More…
ഹോം ഓട്ടോമേഷൻ, ത്രീ ഡി ആനിമേഷൻ സാധ്യത പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
പാലാ : ഹോം ഓട്ടോമേഷനിലെയും ത്രീ ഡി ആനിമേഷനിലെയും സാധ്യതകൾ പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു. പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പിൽ 96 കുട്ടികൾ പങ്കെടുത്തു. വീടുകളിലെ സുരക്ഷാ സംവിധാനം ഐ.ഒ.ടി. സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്-ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും പാചകവാതക ചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ Read More…











