കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ വഖഫ് നിയമത്തിലെ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്ക് വേണ്ടി പ്രസിഡൻ്റ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടു. വഖഫ്-മുനമ്പം വിഷയത്തിൽ ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വഖഫ് നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം. Read More…
Author: editor
അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
അയർക്കുന്നം: അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ. കൊങ്ങാണ്ടൂർ പുല്ലുവേലി വിശാഖ് (24), അമയന്നൂർ പുളിയൻമാക്കൽ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അയർക്കുന്നം പോലീസ് ഇൻസ്പെക്ടർ അനൂപ് ജോസ്, സബ് ഇൻസ്പെക്ടർ സജു റ്റി. ലൂക്കോസ്, എസ്. സി. പി. ഒ. സരുൺ രാജ്, ജിജോ തോമസ്, ജിജോ ജോൺ, സി. പി. ഒ. മാരായ ബിനു, ഗോപൻ, ജയകൃഷ്ണൻ എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് Read More…
പുസ്തക പ്രകാശനവും നാടകാവതരണവും നടന്നു
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദർശന സാംസ്കാരികേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലും ഫാ. ജെഫ്ഷോൺ ജോസും ചേർന്ന് രചിച്ച ‘ഓടാമ്പൽ ഉള്ള ഇഷ്ടങ്ങൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനവും ‘കാത്തിരിപ്പ് കേന്ദ്രം’ എന്ന അമച്ച്വർ നാടക അവതരണവും ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സി എം ഐ സഭയുടെ കോട്ടയം പ്രവശ്യാധിപൻ ഫാ. എബ്രഹാം വെട്ടിയാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി എൻ വാസവൻ പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം Read More…
പാലംപറമ്പിൽ സരോജിനി ശ്രീധരൻ നിര്യാതയായി
കുന്നോന്നി: പാലംപറമ്പിൽ പരേതനായ ശ്രീധരൻ (കൊച്ചേട്ടൻ)ൻ്റെ ഭാര്യ സരോജിനി ശ്രീധരൻ (89) നിര്യാതയായി. സംസ്കാരം നാളെ (30-03-2025, ഞായർ) 3 ന് വീട്ടുവളപ്പിൽ. പരേത അയ്യപ്പൻകോവിൽ അറഞ്ഞനാൽ കുടുംബാംഗം. മക്കൾ: മോഹൻലാൽ, വിജയകുമാർ, ലൈല, മോളി അനിൽ, മധുമോൻ മരുമക്കൾ: ശോഭന (കിടിഞ്ഞൻകുഴിയിൽ, ഇടമറ്റം), സുജാത ( ഇട്ടികുന്നേൽ കുമളി ), സുരേന്ദ്രൻ (വേലുകാണാമ്പാറ കട്ടപ്പന), അനിൽ കെ.ആർ (കളപ്പുരയ്ക്കൽ കോട്ടയം), ബീനാ മധുമോൻ (പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം, ആരോലിൽ ചേന്നാട്).
ഹാപ്പി ആവാൻ ഹാപ്പിനെസ് പാർക്ക് റെഡി
ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ആനക്കയം മഞ്ഞാവ് കുടിവെള്ളപദ്ധതിയോട് ചേർന്ന് സ്ഥാപിച്ച ഹാപ്പിനെസ് പാർക്ക് നിർമാണം പൂർത്തിയായി. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ചുസെന്റ് സ്ഥലത്താണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബങ്ങൾക്കും ഒത്തുകൂടലിനുള്ള ഇടം എന്ന നിലയിലാണ് ഹാപ്പിനെസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ആനക്കയം കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ്ഹൗസും സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരത്തെ ഉദ്യാനമൊരുക്കിയിരുന്നു. ഹാപ്പിനെസ് പാർക്കിന്റെ ഭാഗമായി കുട്ടികൾക്കുള്ള വിനോദോപാധികൾ, വയോജനങ്ങൾക്കുള്ള വ്യായാമ Read More…
മുഖ്യമന്ത്രിയുടെ യോഗം ലഹരി വിഷയവുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് മന്ത്രി എം.ബി. രാജേഷ്
മുഖ്യമന്ത്രി നാളെ (30.03.25 ഞായര്‍) വിളിച്ച് ചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗം ലഹരിയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിളയെ ഫോണില്‍ അറിയിച്ചു. കുട്ടികളിലെ അക്രമവാസനയും പെരുമാറ്റദൂഷ്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറിമാരുടെയും സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുള്‍പ്പെടുന്ന യോഗമാണിതെന്നും ഈ യോഗത്തില്‍ ലഹരി വിഷയവും ചര്‍ച്ചയാകുമെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ വകുപ്പ് സെക്രട്ടറിമാരോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രിതല ചര്‍ച്ച കഴിഞ്ഞാല്‍ ഏപ്രില്‍ മാസത്തില്‍ കെ.സി.ബി.സി. മദ്യവിരുദ്ധ Read More…
കുന്നക്കാട്ട് ലൈലാമ്മ വർക്കി നിര്യാതയായി
തലപ്പലം : കുന്നക്കാട്ട് ലൈലാമ്മ വർക്കി (70) നിര്യാതയായി. ഭൗതികശരീരം ഇന്ന് (29.03.2025 ) വൈകുന്നേരം 7മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രഷകൾ നാളെ (30.03.25 ) ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പുതുതിളക്കത്തിൽ തീക്കോയി “ഇല്ലിക്കുന്ന് തൂക്കുപാലം”
തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ, “ഇല്ലിക്കുന്ന് തൂക്കുപാലത്തിന്റെ” പുനരുദ്ധാരണ ജോലികൾ പൂർത്തിയായി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ തൂക്കു പാലം, ബ്രിട്ടീഷുകാർ നിർമ്മിച്ചതിൽ ശേഷിക്കുന്ന ഏക തൂക്കുപാലമാണ്. തീക്കോയി ഗ്രാമ പഞ്ചായത്ത്, കാലാകാലങ്ങളിൽ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഈ അമൂല്യമായ “പൈതൃക സ്വത്ത്’”.
പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു
മേലുകാവുമറ്റം :ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതി 10000 രൂപ പിഴ ശിക്ഷ വിധിച്ചത്. ഫാക്ടറി ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് പിഴ ഈടാക്കിയത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി. ജിജു സമർപ്പിച്ച കേസിലാണ് നടപടി.
മോട്ടോർ വാഹനവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; 30 നും 31 നും കോട്ടയം ആർ.ടി.ഒ. ഓഫീസ് തുറന്നു പ്രവർത്തിക്കും
കോട്ടയം : മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 ന് അവസാനിക്കുന്നതിനാൽ മാർച്ച് 30, 31 (ശനി, ഞായർ) ദിവസങ്ങളിൽ കോട്ടയം ആർ.ടി.ഒ. ഓഫീസ് തുറന്നുപ്രവർത്തിക്കുമെന്ന് ജില്ലാ റീജണൽ ട്രാൻസ്പോർട് ഓഫീസർ അറിയിച്ചു. റവന്യൂ റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാലുവർഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വർഷങ്ങളായി ഉടമസ്ഥാവകാശം കൈമാറാത്തവ തുടങ്ങിയ വാഹനങ്ങൾക്ക് റിവന്യൂ റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയിൽ നിന്ന് റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടും. ട്രാൻസ്പോർട്ട് Read More…











