melukavu

പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു

മേലുകാവുമറ്റം :ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതി 10000 രൂപ പിഴ ശിക്ഷ വിധിച്ചത്.

ഫാക്ടറി ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് പിഴ ഈടാക്കിയത്. കോട്ടയം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്‌പെക്ടർ പി. ജിജു സമർപ്പിച്ച കേസിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *