ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന സംഘടന സാഫിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചരണം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി സ്കൂൾ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആമുഖ ഫലകത്തിലെ വാചകങ്ങൾ ഹെഡ്മിസ്ട്രസ് ലീന എം പി കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വിദ്യാർത്ഥികൾ ഏറ്റുപറയുകയും ചെയ്തു. നമ്മുടെ ഭരണഘടന നമ്മുടെ ശക്തി എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രമേയം. സോഷ്യൽ സയൻസ് വിഭാഗം അധ്യാപകരായ ടി എസ് അനസ് സി എച്ച് മാഹിൻ ശൈലജ ഒ എൻ , ജ്യോതി പി Read More…
Author: editor
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം
വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം . പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ ( 28) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് കുമളി ഭാഗത്ത് വച്ചായിരുന്നു അപകടം.
മാനവസഞ്ചാരം: ജില്ലാതല സ്വീകരണം നാളെ ഈരാറ്റുപേട്ടയിൽ
ഈരാറ്റുപേട്ട : സമസ്ത കേരള സുന്നി യുവജന സംഘം(എസ് വൈ എസ്) പ്ലാറ്റിനം ഇയറിന്റെ ഭാഗമായി “ഉത്തരവാദിത്വം മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയം ഉയർത്തി സംസ്ഥാന സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിൽ കാസറഗോഡ് നിന്നും തിരുവനന്തപുരം വരെ നടക്കുന്ന മാനവ സഞ്ചാരം യാത്രക്ക് നാളെ ഈരാറ്റുപേട്ടയിൽ ഊഷ്മള സ്വീകരണം ഒരുക്കും. സ്നേഹവും സൗഹൃദവും മനുഷ്യ മനസ്സിൽ ഉറപ്പിച്ച് ഇരുട്ടിന്റെ ശക്തികൾക്ക് താകീത് നൽകി കടന്നുവരുന്ന, മനുഷ്യപ്പറ്റുള്ള സാമൂഹിക ഉത്തരവാദിത്വതെ കുറിച്ച്,ഹൃദയം ഇണങ്ങി Read More…
ഭരണഘടന ദിനം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു
അരുവിത്തുറ :ദേശീയ ഭരണഘടന ദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളേജിൽ വിവിധ പരിപാടികളോടെ ഭരണഘടന ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ പ്രൊ. ഡോ. സിബി ജോസഫ് ഭരണഘടനയുടെ ആമുഖം അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും ചൊല്ലി കൊടുത്തു. കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി.പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ഭരണഘടന ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്വിസ് മത്സരം നടത്തി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ഭരണഘടനയുടെ അടിസ്ഥാന ആശങ്ങളെക്കുറിച്ച് ചർച്ച Read More…
മാർസ്ലീവ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടന്നു
കൊഴുവനാൽ: മാർസ്ലീവ മെഡിസിറ്റിയുടെ ആഭിമുഖ്യത്തിൽ കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് സ്കൂളിൽ കൗമാര വിദ്യാഭ്യാസ ക്ലാസ് നടത്തി. മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ജൂലി എലിസബത്ത് ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ സോണി തോമസ് സ്കൂൾ ലീഡർ നിയ മരിയ ജോബി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് മെഡിസിറ്റിയിലെ ആൽബിൻ, അധ്യാപകരായ ജസ്റ്റിൻ ജോസഫ്, ജോബിൻ തോമസ്, ജസ്റ്റിൻ എബ്രാഹം സിബി ഡൊമിനിക് ഏലിയാമ്മ മാത്യു ഷൈനി എം.ഐ, ലിറ്റി കെ.സി.,സിൽജി ജേക്കബ്, ലിഷിൽ റോസ് ജോഷി തുടങ്ങിയവർ നേതൃത്വം Read More…
ഇൻസ്പെര നെറ്റ്സ് 2024: സ്മരണിക പ്രകാശനം ചെയ്തു
പാലാ: വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂളിൽ വച്ച് നടന്ന രാമപുരം ഉപജില്ല ശാസ്ത്രോത്സവം ഇൻസ്പെര നെറ്റ്സ് 2024 നോടനുബന്ധിച്ച് വാകക്കാട് സെൻ്റ് അഫോൻസ ഹൈസ്കൂൾ തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ചീഫ് എഡിറ്റർ ബെന്നി ജോസഫിൽ നിന്നും കോപ്പി ഏറ്റുവാങ്ങി ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്, പ്രോഗ്രാം കോഡിനേറ്റർ രാജേഷ് മാത്യു എന്നിവർ സംയുക്തമായി നടത്തി. ശാസ്ത്രോത്സവത്തിൻ്റെ ഉദ്ഘാടനസമ്മേളനം സമാപനസമ്മേളനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളോടൊപ്പം വിവിധ മേളകളിലെ കുട്ടികളുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1932-33 കാലഘട്ടത്തിൽ വാകക്കാട് സ്കൂളിൽ അധ്യാപികയായി Read More…
പന്തീരാങ്കാവ് കേസ്: യുവതിക്ക് വീണ്ടും മർദനം, ചുണ്ടിനും കണ്ണിനും മുറിവ്; രാഹുൽ അറസ്റ്റിൽ
വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ നിലയിൽ വീണ്ടും ആശുപത്രിയിൽ. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽ നിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആശുപത്രിയിൽനിന്നു നൽകിയ വിവരം അനുസരിച്ചാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പന്തീരങ്കാവ് പൊലീസ് പറഞ്ഞു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത് Read More…
മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് നിര്യാതനായി
കടനാട് : മൂക്കൻ തോട്ടത്തിൽ റോയി ജോസഫ് (60) (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെഎസ്ഇബി) നിര്യാതനായി. സംസ്കാരം വ്യാഴം (28-11-2024)2.30pm ന് കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ മാനുവൽ (Rtd Prof സെൻറ് ജോർജ് കോളേജ് അരുവിത്തുറ) മൃതദേഹം ബുധൻ 5pm ന് ഭവനത്തിൽ കൊണ്ടുവരും.
കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം
പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കുടുംബാംഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രവിത്താനം സ്വദേശികളായ സജി ( 61) ,ആൻസി ( 58), പാലാ സ്വദേശികളായ തോമസ് അലക്സ് ( 71), റോസമ്മ ( 78) എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 യോടെ ദേശീയപാതയിൽ വാഴൂർ 18ാം മൈൽ ജംക്ഷനു സമീപമായിരുന്നു അപകടം.
തീക്കോയി പള്ളിവാതിൽ-കൊല്ലമ്പാറ റോഡ് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : തീക്കോയി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീക്കോയി പള്ളിവാതിൽ-പാറമട – കൊല്ലംമ്പാറ റോഡ് വർഷങ്ങളായി ടാറിങ്ങോ കോൺക്രീറ്റിങ്ങോ ഇല്ലാതെ വാഹന യാത്ര സാധ്യമാകാത്ത വിധം ദുരിത സാഹചര്യത്തിലായിരുന്നു. വലിയ കയറ്റിറക്കവും,വളവുകളും ഉള്ള ഈ ഈ റോഡിൽ ഒരു തരത്തിലും വാഹനഗതാഗതം സാധ്യമായിരുന്നില്ല. പ്രദേശവാസികൾ പൂർണ്ണമായും കാൽനടയായാണ് ശ്രായം റോഡിൽ എത്തി വാഹനങ്ങളിൽ കയറിയിരുന്നത്. വിദ്യാർത്ഥികളും, പ്രായമായവരും , രോഗികളും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതമനുഭവിച്ചിരുന്നു. വൃദ്ധരോഗികളെയും മറ്റും എടുത്തുകൊണ്ടാണ് ആശുപത്രിയിലും മറ്റും കൊണ്ടു പോയിക്കൊണ്ടിരുന്നത്. പ്രദേശവാസികൾ Read More…











