obituary

ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ) നിര്യാതയായി

തീക്കോയി : ഞായർകുളം അന്നമ്മ ദേവസ്യ (കുട്ടിയമ്മ–87) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. തീക്കോയി അമ്പാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാച്ചൻ. മക്കൾ: സിസ്റ്റർ സിൽവി (തിരുവനന്തപുരം), മാമച്ചൻ, ലില്ലി, ജോവാൻ, ബെനറ്റ്, ബിനു. മരുമക്കൾ പരേതനായ സണ്ണി വടക്കേമുളഞ്ഞനാൽ (പ്രവിത്താനം), തൊമ്മച്ചൻ കാരമുള്ളിൽ (പയപ്പാർ), സോന ബെനറ്റ് (ചണ്ഡിഗഡ്) മാത്യുച്ചൻ പൊട്ടനാനിയിൽ (പാലക്കുഴി).

aruvithura

പരിസ്ഥിതി ദിനാഘോഷം അരുവിത്തുറ സെൻ്റ് മേരീസ് സ്കൂളിൽ

അരുവിത്തുറ: വിവിധ മത്സരങ്ങളോടെ അരുവിത്തുറ സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, കവിതാലാപനം ,പരിസ്ഥിതിദിന ക്വിസ് ,ചുമർ പത്രിക നിർമ്മാണം, പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻമാത്യു ,കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കി. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അധ്യാപകരുടെ നിർദ്ദേശപ്രകാരം കുട്ടിക ൾ അവരുടെ വീടിൻ്റെ പരിസരത്ത് വൃക്ഷത്തൈകൾ നടുകയും അവയുടെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ Read More…

pala

അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഫലവൃക്ഷത്തൈകൾ നട്ടു

പാലാ: പാലാ അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഇടപ്പാടി ഗവൺമെൻ്റ് എൽ പി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഏദൻ ഓഫ് എ സി പി എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് വൃക്ഷത്തൈകൾ നട്ടത്. പഞ്ചായത്ത് മെമ്പർമാരായ ജോസ് അമ്പലമറ്റത്തിൽ, രാഹുൽ ജി നായർ എന്നിവർ ചേർന്നു നടീൽ ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളജ് എൻ സി സി യൂണിറ്റ് ഓഫീസർ ലഫ് അനു ജോസ് സന്ദേശം Read More…

general

ഭൂമിക്ക് ഒരു കുട പദ്ധതിയുമായി കുറുമണ്ണ് സ്കൂളിലെ കുരുന്നുകൾ

ജൂൺ 05 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറുമണ്ണ് സെൻ്റ് ജോൺസ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ അമ്മു ‘ എന്ന ഷോർട്ട് ഫിലിം കുട്ടികൾക്കായി പ്രദർശിപ്പിച്ചു. വീടുകളിൽ പരിപാലിക്കുന്നതിനായി, വൃക്ഷത്തൈ വിതരണം നടത്തി. വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ പീടികമലയിൽ നിർവഹിച്ചു. പ്രകൃതി സംരക്ഷണത്തിൻ്റെ പ്രസക്തി നമ്മെ ഓർമിപ്പിക്കുന്ന ദിനമാണ് ഓരോ പരിസ്ഥിതി ദിനമെന്നും, വളർന്നു വരുന്ന തലമുറ എന്ന നിലയിൽ ഈ വലിയ ലക്ഷ്യത്തിൽ Read More…

thidanad

ദേവ ഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ നടപ്പിലാക്കി

തിടനാട് : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ദേവഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടപ്പിലാക്കി. ബ്ലോക്ക് തല പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജി പൂച്ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയത്. വ വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശാലിനി റാണി Read More…

obituary

കൊല്ലംപറമ്പിൽ ജോസഫ് തോമസ് നിര്യാതനായി

പൂഞ്ഞാർ : കൊല്ലംപറമ്പിൽ ജോസഫ് തോമസ് (ജോസ് കുട്ടി 64) അന്തരിച്ചു. സംസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാറിലെ വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി ജോസഫ് (കുന്നോന്നി ചോങ്കരയിൽ കുടുംബാംഗം). മകൻ: ജസ്റ്റിൻ. മരുമകൾ: മിനു മാത്യൂ (ചേനകുഴിയിൽ കരിക്കാട്ടൂർ മണിമല).

general

മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മണിയംകുന്ന് സെൻറ് ജോസഫ് യുപി സ്കൂളിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് വൃക്ഷത്തൈ നടുകയും, സന്ദേശം നൽകുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം,വീട്ടിലൊരു മരം എന്നീ പരിപാടികളും നടത്തപ്പെട്ടു.

aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വിപുലമായ പരിസ്ഥതി ആചരണങ്ങൾ സംഘടിപ്പിച്ചു. കോളേജ് ഫുഡ് സയൻസ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ സുരക്ഷാ പോസ്റ്റർ പ്രദർശനവും ജൈവ കൃഷി വിത്തിടീൽ ചടങ്ങും സംഘടിപ്പിച്ചു. ബികോം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്യാംപസ് ശുചികരണവും വൃക്ഷത്തൈ നടീലും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പൊളിറ്റിക്സ്സ് വിഭാഗത്തിൻ്റെ അഭിമുഖ്യത്തിൽ ഔഷധ സസ്യ പരിചരണവും കാലാവസ്ഥ വ്യതിയാനത്തിലെ രാഷ്ട്രീയവും എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. ബോട്ടണി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബോട്ടണി ഗാർഡൻസ്സിൽ വൃക്ഷ തൈ നടീലും Read More…

vakakkad

ഔഷധ സസ്യ വിപ്ലവത്തിനു തുടക്കം കുറിച്ച് വാകക്കാട് എൽ.പി സ്‌കൂൾ

വാകക്കാട് : ലോക പരിസ്ഥിതി ദിനത്തിൽ നൂറ്റിഅൻപതോളം കറ്റാർവാഴകൾ വിതരണം ചെയ്ത് ഔഷധ സസ്യ വിപ്ലവത്തിനൊരുങ്ങി വാകക്കാട് എൽ.പി.സ്‌കൂൾ. ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഈ കാലത്ത് ഔഷധ സസ്യങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് ഔഷധ സസ്യ വിതരണം നടത്തിയത്. പിടിഎ പ്രസിഡന്റ് ജോർജ്കുട്ടി അലക്സ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സി. ടെസിൻ ജോർജ് ബോധവത്കരണം നടത്തി. പരിസ്‌ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ നിർമ്മാണവും പ്രദർശനവും നടത്തുകയും ചെയ്തു.

moonilavu

പരിസ്ഥിതി ദിനം : വിവിധ പരിപാടികളുമായി വാകക്കാട് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികൾ

മൂന്നിലവ്: വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വിദ്യാർത്ഥികൾ മൂന്നിലവിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണം ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതിക പ്രവർത്തകനും ജൈവവൈവിധ്യ ഗവേഷകനുമായ പ്രൊഫ. ജോമി അഗസ്റ്റിൻ നിർവഹിച്ചു. റാലിയോട് അനുബന്ധിച്ച് നടത്തിയ ഫ്ലാഷ് മോബ് നാട്ടുകാരുടെ ശ്രദ്ധപിടിച്ചുപറ്റി. മൂന്നിലവ് വെയിറ്റ് ഷെഡിൽ സംഘടിപ്പിച്ച പരിസ്ഥിതി സൗഹൃദ പുസ്തക വായനയിൽ നിരവധി പേർ പങ്കെടുത്തു. മൂന്നിലവ് ടൗണിനെ സൗന്ദര്യവൽക്കരിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന സ്വാശ്രയസംഘത്തിന് നേതൃത്വം നൽകുന്ന ജോർജുകുട്ടി കുരുവിള അമ്മയാനിക്കലിനെ Read More…