aruvithura

സ്നേഹ വീടുകളുമായി വീണ്ടും അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്

അരുവിത്തുറ : സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു. എൻഎസ്എസ് Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും 2025 മാർച്ച്‌ 30 ന്

തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും.മാലിന്യമുക്ത ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തിയ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും ഗ്രാമപഞ്ചായത്ത് ആദരവ് നൽകും. കഴിഞ്ഞ 2 വർഷത്തെ മാലിന്യമുക്ത ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് Read More…

pala

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മി (41യെ ആണ് കാണാതായത്. ഇന്നലെ (27/3/2025) പഞ്ചായത്ത് ഓഫീസിൽ ജോലിക്ക് എത്തിയിരുന്നില്ല. വീട്ടുകാരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം തുടങ്ങി.

erattupetta

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ ഉത്തരവ്

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം Read More…

crime

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജ് റാഗിങ്: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി Read More…

general

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11(2) ല്‍ വ്യക്തത ആവശ്യപ്പെട്ടും അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ നിയമം കൂടി ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഇന്നലെ ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തി. പാര്‍ട്ടിയുടെ എം.എല്‍.എമാരും പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പടെ നൂറ് കണക്കിന് നേതാക്കളും പ്രവര്‍ത്തരും ധര്‍ണ്ണയില്‍ പങ്കെടുത്തു. ധര്‍ണ്ണയ്ക്ക് ശേഷം പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ശ്രീ. ഭൂപേന്ദര്‍ Read More…

general

വൈക്കം കായലിൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ; ജാഗ്രത നിർദ്ദേശം

വൈക്കം കായലിലും അതിന്റെ ഇടത്തോടുകളിലും ഉപ്പു വെള്ളം അധികരിച്ചതിന്റെ കാരണത്താൽ ജെല്ലി ഫിഷിന്റെ സാന്നിധ്യം ഉള്ളതായി കായലിൽ പണി എടുക്കുന്ന ആളുകൾ അറിയിച്ചിട്ടുണ്ടെന്ന് സൂചന പ്രകാരം ആർ.എം.ഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജെല്ലി ഫിഷ് പോയിസണിംഗിനു കാരണമാകുന്ന ഈ ജീവികളുടെ സാന്നിധ്യം അവധികാലത്ത് നീന്തൽ പരിശീലനത്തിനെത്തുന്ന കുട്ടികൾക്കും, കായലിൽ ഇറങ്ങുന്ന ആളുകൾക്കും ഹാനീകരമാകുന്നതിനാൽ മുന്നറിയിപ്പുമായി വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്‌പിറ്റൽ സൂപ്രണ്ട്.

moonilavu

തദ്ദേശ സ്വയംഭരണ സ്ഥാപന തല ഉരുൾപൊട്ടൽ പ്രതിരോധ തയ്യാറെടുപ്പ് മോക്ക്ഡ്രിൽ ഇന്ന് മേച്ചാലിൽ

മൂന്നിലവ് : റീബിൽഡ് കേരള – പ്രോഗ്രാം ഫോർ റിസൾട്ട്സ് (RKI-PforR-DLI-5) പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈകാര്യശേഷി വർധിപ്പിക്കുക, സമൂഹാധിഷ്‌ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കില, കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവ സംയുക്തമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, മൂന്നിലവ്, തലനാട്, തീക്കോയി, മേലുകാവ്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, എന്നീ ഗ്രാമപഞ്ചായത്തുകൾക്കായി ഉരുൾപൊട്ടൽ Read More…

general

14.83 കോടിയുടെ അധിക ബാധ്യത; ഏപ്രിലിലും കെഎസ്ഇബി സർചാർജ് പിരിക്കും

അടുത്ത മാസവും സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് ഏഴ് പൈസ നിരക്കിലാണ് സർചാർജ് പിരിക്കുക. ഫെബ്രുവരിയിൽ 14.83 കോടിയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണിതെന്ന് കെഎസ്ഇബി വിശദീകരിക്കുന്നു. ഇതാണ് അടുത്ത മാസം പിരിക്കുന്നത്. മാർച്ച് മാസം യൂണിറ്റിന് 8 പൈസ സർചാർജ് പിരിച്ചിരുന്നു.

general

CMRL- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി; വിധി നാളെ

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ വിധി നാളെ. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടനും നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയാൻ പോകുന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് റിവിഷന് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് Read More…