പ്രമുഖ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്റ്റഡിയിലെടുത്തത്. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടതാണ് നടപടി. ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇൻ്റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നല്‍കിയിരുന്നു. 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനല്‍ ഇടമറുക്. അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്റ്റ് ഇൻ്റർനാഷണല്‍ വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.
Author: editor
ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വഴി വൈദികനിൽ നിന്നും 1.41 കോടി കവർന്ന കേസിൽ പ്രധാന സൂത്രധാരനെ പിടികൂടി
കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ ആസൂത്രകൻ സുബേർ (33)എന്ന സൗത്ത് ഡൽഹി സ്വദേശി ആണെന്ന് തിരിച്ചറിഞ്ഞ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ ടീം ഡൽഹിയിൽ എത്തി തന്ത്രപരമായി പ്രതിയെ കീഴടക്കുകയായിരുന്നു. നാലു പേരെ ഫെബ്രുവരി മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നുമാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. ഇയാൾ Read More…
അന്താരാഷ്ട്ര നിലവാരത്തിൽ ഡിഗ്രി ഓണേഴ്സ് പഠനം: അരുവിത്തുറ കോളജിൽ മുഖാമുഖം പരിപാടി
ഈരാറ്റുപേട്ട: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി അധ്യയനം തുടരുന്ന അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി സമീക്ഷ 2025 മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സമീക്ഷ 2025 ഏപ്രിൽ 15 ന് രാവിലെ 10.30 ന് കോളേജിൽ ആരംഭിക്കും. പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ. ജോജി അലക്സ് Read More…
പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രംഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാഗത്തിൽ ചികിത്സ തേടാൻ അവസരം Read More…
കരോട്ടുപുള്ളോലിൽ ജെസി ജോസ് നിര്യാതയായി
അരുവിത്തുറ : കരോട്ടുപുള്ളോലിൽ ജെസി ജോസ് (62) നിര്യാതയായി. ഭൗതികശരീരം ഇന്ന് (08.04.2025) ഉച്ചകഴിഞ്ഞ് 5.30 ന് ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09.04.2025 ) ഉച്ചകഴിഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
സ്വർണവില ഇന്നും കുറഞ്ഞു ; ഇന്നത്തെ വില അറിയാം
ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നു താഴെവീണ സ്വർണവില വീണ്ടും തകർച്ചയിൽ. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 65,800 രൂപയിലും ഗ്രാമിന് 8,225 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഇടിഞ്ഞ് 5,745 രൂപയിലെത്തി. വെള്ളിയുടെ വിലയും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 102 രൂപയാണ്.
മുക്കൂട്ടുതറ ടൗൺ പാലത്തോട് അനുബന്ധിച്ച് നടപ്പാലം നിർമ്മിക്കും : എംഎൽഎ
എരുമേലി-കണമല റോഡിൽ മുക്കൂട്ടുതറ ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൊല്ലമുള- പേരൂർ തോടിന് കുറുകെയുള്ള പാലത്തോട് അനുബന്ധിച്ച് 11 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പാലം നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 12 മീറ്റർ നീളത്തിൽ 5 അടി വീതിയിലാണ് നടപ്പാലം നിർമ്മിക്കുക. കോൺക്രീറ്റ് തൂണുകൾ വാർത്ത് അതിൽ സ്റ്റീൽ മെറ്റീരിയൽ ഉപയോഗിച്ചുള്ള നടപ്പാലം ആണ് നിർമ്മിക്കുക. നിലവിലുള്ള പാലം വർഷങ്ങൾക്കു മുൻപ് നിർമ്മിച്ചതും വളരെ ഇടുങ്ങിയതുമാണ്. അതിനാൽ തന്നെ ഇതുവഴി വാഹനങ്ങൾ Read More…
സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി; തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റകുളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വീട്ടമ്മമാരായ വനിതകള്‍ക്ക് അനുദിന ജീവിതം മുന്‍പോട്ടുകൊണ്ടു പോകുവാന്‍ തയ്യല്‍ ജോലികള്‍ Read More…
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമായത്. കേരളത്തിൽ 11-ാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏപ്രിൽ 8 വരെ Read More…
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ഗുരുതര പരുക്ക്
കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക Read More…











