Accident

കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം: എംസി റോഡിൽ കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റു. പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായി ജീപ്പ് ലോറിയിൽ ഇടിക്കുകയായിരുന്നു. ബെം​ഗളൂരുവിൽ നിന്ന് വരുന്ന കണ്ടെയ്നർ ലോറിയിലേക്കാണ് ജീപ്പ് ഇടിച്ചു കയറിയത്. ചിങ്ങവനെ പൊലീസ് എത്തി ജീപ്പ് സംഭവസ്ഥലത്ത് നിന്ന് മാറ്റി. അതിവേ​ഗത്തിലെത്തിയ ജീപ്പ് ഇടിച്ചുകയറുകയായിരുന്നുവെന്ന് ലോറിയിലുണ്ടായിരുന്ന കർണാടക Read More…

erattupetta

ലോകാരോഗ്യദിനം; കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: ലോകാരോഗ്യദിനം കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ (ഏപ്രിൽ 8) ഈരാറ്റുപേട്ടയിൽ. രാവിലെ 9 മണിക്ക് മുട്ടം ജംഗ്ഷനിൽ നിന്നാരംഭിച്ച് ശാദിമഹൽ ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന ബോധവൽക്കരണ റാലി മുട്ടം ജംഗ്ഷനിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. തുടർന്ന് പൊതുസമ്മേളനവും സെമിനാറും. തുടർന്ന് ശാദിമഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പൊതുയോഗത്തിൽ ഈരാറ്റുപേട്ട നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സുഹറ അബ്ദുൾ ഖാദർ അധ്യക്ഷതവഹിക്കും. പൂഞ്ഞാർ എം എൽ എ ശ്രീ. സെബാസ്റ്റ്യൻ Read More…

general

അരുണാപുരം സെൻ്റ്. തോമസ് പള്ളിയിൽ ലൂമെൻ ക്രിസ്റ്റി 2025

അരുണാപുരം സെൻ്റ് തോമസ് സൺഡേ സ്കൂളിൽ ഇന്ന് രാവിലെ ദിവ്യബലിയെ തുടർന്ന് , തിരുവനന്തപുരം മലങ്കര സെമിനാരി സ്പിരിച്യുൽ ഡയറക്ടർ റവ ഫാ. മൈക്കിൾ ഔസേപറമ്പിൽ ലൂമൻ ക്രിസ്റ്റി 2025 ഉദ്ഘാടനം ചെയ്തു. പള്ളി വികാരി റവ. ഫാ. അബ്രാഹം കുപ്പപുഴയ്ക്കൽ ആമുഖ സന്ദേശം നൽകി.സൺഡേ സ്കൂൾ ഡയറക്ടർ റവ.ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ മുഖ്യസന്ദേശം നൽകി. ക്രിസ്തു വെളിച്ചം ദൈവമക്കളിലേയ്ക്ക് എന്ന സന്ദേശം നൽകുന്നതിനായി എല്ലാ കുട്ടികൾക്കും കത്തിച്ച മെഴുകു തിരി നൽകി. ദൈവവചനത്തിൽ അധിഷ്ഠിതമായ മാജിക്കിലൂടെ Read More…

crime

ദൃശ്യം-4 നടപ്പാക്കി, മൃതദേഹം ഒരിക്കലും കിട്ടില്ല; തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ കോള്‍ റെക്കോഡ്

തൊടുപുഴ: ഇടുക്കി ചുങ്കം ബിജു ജോസഫ് കൊലക്കേസില്‍ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്റെ കോള്‍ റെക്കോഡ്. ദൃശ്യം 4 നടത്തി എന്ന് ഇയാള്‍ അവകാശപ്പെടുന്ന റെക്കോഡുകളാണ് ലഭിച്ചത്. ജോമോന്റെ ഫോണിന് ഓട്ടോ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. പോലീസ് ഫോണ്‍ പിടിച്ചെടുത്തപ്പോഴാണ് സംഭാഷണങ്ങള്‍ ലഭിച്ചത്. കൊലനടത്തിയ ശേഷം ജോമോന്‍ കൂട്ടുപ്രതികളെ വിളിച്ചിരുന്നു. ഇത് ദൃശ്യം മോഡല്‍ കൊലപാതകമാണ്. ദൃശ്യം 4 ആണ്. മൃതദേഹം കണ്ടെത്താന്‍ പോലീസിന് ഒരിക്കലുമാകില്ല എന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. ശബ്ദത്തിന്റെ ആധികാരികത പരിശോധിക്കാന്‍ പൊലീസ് ശാസ്ത്രീയ Read More…

kidangoor

കിടങ്ങൂർ പഞ്ചായത്ത് തിരിച്ചുപിടിച്ച് സിപിഎം

കിടങ്ങൂർ: ബിജെപി അംഗത്തിന്റെ പിന്തുണയോടെ കിടങ്ങൂർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. അഞ്ചാം വാർഡ് അംഗം സിപിഎമ്മിലെ ഇ.എം.ബിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ 4 പേരും മുൻ പഞ്ചായത്ത് പ്രസിഡന്റടക്കം കേരള കോൺഗ്രസിലെ 3 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2 നു നടത്തും. ഒന്നാം വാർഡ് അംഗം കേരള കോൺഗ്രസ് എമ്മിലെ ടീന മാളിയേക്കലാണ് എൽഡിഎഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. കേരള കോൺഗ്രസിനൊപ്പം ചേർന്ന് കഴിഞ്ഞ തവണ ബിജെപി ഭരണം Read More…

Main News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒരിടവേളയ്ക്ക് ശേഷം വർധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയർത്തിയത്. പ്രധാനമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായി വില ഉയ‍ർന്നു. പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കൾക്ക് സിലിണ്ടറിൻ്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയർന്നു. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. മാസത്തിൽ രണ്ട് തവണ വീതം Read More…

erattupetta

ബിജെപിയുടെ ക്രൈസ്തവ സ്നേഹം കാപട്യം : കേരള കോൺഗ്രസ് (എം)

ഈരാറ്റുപേട്ട: രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവ സ്നേഹം കാപട്യം ആണെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം വിലയിരുത്തി. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രം ആണ് ബിജെപിയുടേത് എന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. വഖഫ് ബിൽ പാസായാൽ മുനമ്പത്തെ പാവങ്ങൾക്ക് ഭൂമി കിട്ടുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കാപട്യം ക്രൈസ്തവ ന്യൂനപക്ഷം തിരിച്ചറിയും. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം Read More…

kuravilangad

വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിന്റെ മെറിറ്റ് : ജോസ് കെ മാണി

കുറവിലങ്ങാട്: കേന്ദ്രസർക്കാർ പാർലമെൻറ് അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ് എം നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി. തന്റെ കൈവശം ഇരിക്കുന്ന ഭൂമിയിലോ സ്വത്തുവകകളിലോ വഖഫ് ബോർഡോ സമാന സ്വഭാവത്തിലുള്ള സംവിധാനങ്ങളോ അവകാശവാദം ഉന്നയിച്ചാൽ അതിനെ നിയമപരമായി ചോദ്യം ചെയ്ത് കോടതികളെ സമീപിക്കാൻ വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ കഴിയില്ല എന്നത് ഇന്ത്യ പോലെ ഭരണഘടനാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. Read More…

Main News

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി; ചില്ലറ വില്‍പനവിലയില്‍ വര്‍ധനവുണ്ടാകില്ലെന്ന് കേന്ദ്രം

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ചില്ലറ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാർ വിശദീകരണം. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്ന സമയമായതിനാല്‍ കൂട്ടിയ എക്സൈസ് ഡ്യൂട്ടി കമ്പനികളിൽ നിന്ന് ഈടാക്കും. എന്നാല്‍, ചില്ലറ വില്‍പ്പനയില്‍ ഇത് ബാധിക്കില്ലെന്നാണ് വിശദീകരണം. എക്സൈസ് ഡ്യൂട്ടി കൂടിയെങ്കിലും അന്താരാഷ്ട്ര വിപണയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ് നിൽക്കുന്നതിനാല്‍ മാത്രമാണ് ഇത് ചില്ലറ വിൽപ്പനയെ ബാധിക്കാത്തത്. എന്നാല്‍, ഈ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം Read More…

pala

ഇഞ്ചകാട് വെട്ടിമാറ്റി

പാലാ : മുണ്ടുപാലത്ത് വാഹന യാത്രകർക്കും കാൽനട യാത്രക്കാർക്കും ഒരുപോലെ ഭീക്ഷണിയായി നിന്നിരുന്ന ഇഞ്ചകാട് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററിന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ജോജോയും സന്നിഹിതയായിരുന്നു.