പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി Read More…
Author: editor
പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് Read More…
മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലില്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് Read More…
അദ്ധ്യാപക ഒഴിവ്
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ്‌സ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. നെറ്റ്/പി.എച്ച്.ഡി. യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 26 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം
ഈരാറ്റുപേട്ട : ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത Read More…
ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു
തിടനാട് : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി-63)ആണ് മരിച്ചത്. ഇന്നലെ (8/4/2025) രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്ന ബേബി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ, തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന, കെഎസ്ആർടിസി ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബേബിയെ, കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ ഈട്ടിതോപ്പ് നിരപ്പേൽ വത്സമ്മ. മക്കൾ: Read More…
ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു
പാലാ : ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ആരോരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം പൂർത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പുതിയ പാലിയേറ്റീവ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ എന്ന അളവ് കോൽ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് മരിയസദനത്തിൻ്റെ സവിശേഷതയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ Read More…
കോട്ടയം ഐഐഐടി ക്യാംപസ് സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയം ക്യാംപസിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനം നടത്തി. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ അദ്ദേഹം വിദ്യാർഥികളുമായി സംവദിച്ചു. ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ. വിജയലക്ഷ്മി ദോനെ, റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ, കോട്ടയം ഐഐഎംസി ഡയറക്ടർ ഡോ. അനിൽ കുമാർ, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൽ സലാം എന്നിവർപങ്കെടുത്തു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും പുതിയ ഹോസ്റ്റലിന്റെ ശിലാസ്ഥാപന Read More…
വഖഫ് നിയമം പ്രാബല്യത്തിൽ ; വിജ്ഞാപനം ഇറക്കി കേന്ദ്ര സർക്കാർ
പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹര്‍ജികള്‍ 16-ന് Read More…
വീട്ടിലെ പ്രസവത്തെപ്പറ്റി സാമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണം കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്
വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെ ആകെ 2,94,058 പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് Read More…











