Erattupetta News

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ യൂത്ത് എംപവർമെന്റ് പ്രോഗ്രാം അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ വെച്ച് നടത്തി

അരുവിത്തുറ :ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B ആഭിമുഖ്യത്തിൽ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി എങ്ങനെ പഠിക്കണം, എന്ത് പഠിക്കണം ” എന്ന മെഗാ സെമിനാർ ” അരുവിത്തുറ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ നടന്നു.

600 ൽ പരം വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന ജനസമുദ്രം സാക്ഷ്യം വഹിച്ച മെഗാ സെമിനാർ നാഷണൽ ഫാക്കൽറ്റി മധുമോഹൻ നയിച്ചു.ലയൺസ് ജില്ലാ കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.കുര്യച്ചൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ.റോസിലി, പ്രിൻസിപ്പൽ സിസ്റ്റർ ആഗ്നസ്, ക്ലബ്ബ് സെക്രട്ടറി ജോജോ പ്ലാത്തോട്ടം, മുൻ പ്രസിഡൻ്റ് ഷാജിമോൻ മാത്യു, മെമ്പർമാരായ റ്റി .സിഎബ്രഹാം, അഡ്വ.സുനിൽ പി.എസ്,എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.