teekoy

തീക്കോയിൽ കുടുംബശ്രീ ഓണ വിപണന മേള ആരംഭിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തും, കുടുംബശ്രീ സി.ഡി.എസി ന്റെ ആഭിമുഖ്യത്തിൽ തിരുവോണത്തിന് മുന്നോടിയായി ഓണവിപണമേള പഞ്ചായത്ത് ജംഗ്ഷനിൽ ആരംഭിച്ചു. മൂന്ന് ദിവസത്തേക്കാണ് ഓണവിപണി ഒരുക്കിയിട്ടുള്ളത്.

എല്ലാവിധ പച്ചക്കറി സാധനങ്ങളും ന്യായവിലയ്ക്ക് വിപണിയിൽ ലഭ്യമാണ്. ഇന്ന് ഒറ്റയീട്ടി സാംസ്കാരിക നിലയത്തിലും ഓണവിപണി ഉണ്ടായിരിക്കുന്നതാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസ് ഓണവിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.

കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർ നജീമ പരിക്കൊച്ച്,സി ഡി എസ് അംഗങ്ങളായ റീത്താമ എബ്രഹാം, തങ്കമണി ചന്ദ്രൻ, ജലജ കുമാരി മറ്റ് സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *