general

പച്ചക്കറിത്തോട്ടമൊരുക്കി പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ

അയർക്കുന്നം: പുന്നത്തുറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം കൃഷിയുടെയും പാഠങ്ങൾ. ഓണക്കാലത്ത് വിഷരഹിത പച്ചക്കറി എന്ന ആശയം മുൻനിർത്തിയാണ് സ്കൂൾ മുറ്റത്ത് പച്ചക്കറിത്തോട്ടം ഒരുക്കിയത്. മുളക്, തക്കാളി, വഴുതന, വെണ്ട, ഇഞ്ചി, ചേമ്പ്, കപ്പ, പയർ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്. പാഠപുസ്തകങ്ങളിലെ അറിവുകൾക്കൊപ്പം പ്രായോഗിക കൃഷിപരിചയവും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ രാധാകൃഷ്ണൻ പച്ചമുളക് തൈ നട്ടുകൊണ്ട് നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ Read More…

aruvithura

സ്കൂൾ പത്രവിതരണ പദ്ധതിയും മോട്ടിവേഷൻ ക്ലാസും നടന്നു

അരുവിത്തുറ : ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയും സംയുക്തമായി ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതി ഉദ്ഘാടനം ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ കെ. എസ്. തോമസ് Read More…

pala

ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ; പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ്

പാലാ :ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു. ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം – ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ്‌പ് . ‘പ്ലാസ്റ്റിക് സർജറി’ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് സൗന്ദര്യവർധക ശസ്ത്രക്രിയകളാണ്. എന്നാൽ അത് മാത്രമല്ല; Read More…

kottayam

ഓക്‌സിജനിലെ ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു, ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ കോര്‍പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. Read More…

general

മെ​ഗാ രക്തദാന ക്യാമ്പ് പാമ്പാടിയിൽ സംഘടിപ്പിച്ചു

പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിം​ഗിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ചു മെ​ഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് കുര്യൻ സഖറിയ നിർവ്വഹിച്ചു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷേർലി തര്യൻ, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് എസ് . രാജീവ് , വ്യാപാരി വ്യവസായി യൂണിറ്റ് Read More…

kottayam

ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും വലിയ പ്രചാരകർ കേരളത്തിലെ അമ്മമാരും സഹോദരിമാരും: രമേശ് ചെന്നിത്തല

കോട്ടയം :ലഹരിയ്ക്കെതിരെ പോരാടാൻ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട് 42 ദിവസം കൊണ്ട് ജനങ്ങൾ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായി മാറിയെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാന്റെ മധ്യതിരുവിതാംകൂർ മേഖലാ തല ഉദ്ഘാടനവും സ്വകാര്യസ്ഥാപനങ്ങളിൽ ലഹരി ഉപയോഗത്തിനെതിരേയുള്ള നിലപാട് കർക്കശമാക്കുന്ന എച്ച്ആർ പോളിസി (ഓപ്പറേഷൻ തൂഫാൻ ഷീൽഡ് -പ്രിവൻഷൻ ഓഫ് ഡ്രഗ് അബ്യൂസ്) നടപ്പാക്കുന്നതിന്റെ ഉദ്ഘാടനവും കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ അമ്മമാരും സഹോദരിമാരുമാണ് Read More…

obituary

താഴത്തുവീട്ടിൽ നിഷ പ്രിൻസ് നിര്യാതയായി

അരുവിത്തുറ : അൽഫോൻസാ നഗർ താഴത്തുവീട്ടിൽ നിഷ പ്രിൻസ് (42 ) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (15.07.2026) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

pravithanam

അവാർഡ് തിളക്കത്തിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

പ്രവിത്താനം: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് (KITE) നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ 2026-ലെ അവാർഡിൽ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടു. അവാർഡിനോടനുബന്ധിച്ച് 30,000 രൂപയുടെ ക്യാഷ് പ്രൈസും, പ്രശസ്തിപത്രവും, ട്രോഫിയും സ്കൂളിന് ലഭിച്ചു. തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന സംസ്ഥാനതല സമ്മാനവിതരണ ചടങ്ങ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്കൂളിനുവേണ്ടി ഹെഡ്മാസ്റ്റർ Read More…

vakakkad

കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കെ.സി.എസ്.എൽ: ഫാ. ജീമോൻ പനച്ചിക്കൽകരോട്ട്

വാകക്കാട് : കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ. ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കെ.സി.എസ്.എൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം കുട്ടികൾ മാനവിക മൂല്യങ്ങൾ നേടിയെടുത്ത് നല്ല വ്യക്തികളായി Read More…

general

ബി.എസ് .എൻ .എൽന്റെ കേബിൾ മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണം: ബി.ജെ.പി

ഞീഴൂർ: തുരുത്തി പള്ളി പാലത്തിന് സമീപമുള്ള ബി.എസ്.എൻ.ൽ ന്റെ കേബിളുകൾ മോഷണം പോയി.പൈപ്പ് അറുത്ത് മാറ്റി യാണ് കേബിളുകൾ മോഷ്ടാക്കൾ കടത്തികൊണ്ട് പോയത്. രാത്രിയിലാണ് സംഭവം നടന്നത് മോഷ്ടാക്കളെ എത്രയും വേഗം കണ്ട് പിടിക്കണമെന്ന് ബി.ജെ.പി.ആവശ്യപെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ് കുഴിവേലിൽ, അനിൽ മാളിയേക്കൻ , പി.സി.രാജേഷ് , ജോയി തോമസ് മണലേൽമണ്ടലം ഭാരവാഹികളായ എൻ. ജയചന്ദ്രൻ, രഞ്ജിത്ത് രാധാകൃഷ്ണൻ ,സുനേഷ് കാട്ടാം മ്പാക്ക് , Read More…