പാലാ: കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് പരുക്കേറ്റ ബന്ധുക്കളായ അരുണാപുരം സ്വദേശി നോബിൾ ഫ്രാൻസിസ് ( 53 ) ചേർപ്പുങ്കൽ സ്വദേശി എഡ്വിൻ ( 12 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആണ്ടൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
Author: editor
മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു
എരുമേലി- പാണപിലാവ് വായനശാലയുടെ നേതൃത്വത്തിൽ പാണപിലാവ് എംജിഎം ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു. വായനശാല പ്രസിഡന്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗം മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ബിൻസ് കുഴിക്കാട്ട്, ഗോപിനാഥൻ ചാഞ്ഞ പ്ലാക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ ജോസ് പള്ളിത്താഴെ, രമേശ് കരികിലാ മറ്റത്തിൽ, ജയൻ കദളി മറ്റത്തിൽ, ലിൻസ് പൂക്കനാം പൊയ്കയിൽ, ജനീഷ്, കദളി മറ്റത്തിൽ, ജിജോ മോൻ പനക്കവയലിൽ, അനിത വള്ളിയാംതടത്തിൽ പങ്കെടുത്തു.
ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു
മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകൾ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചിൽ മലനിരയിലെ ഇലവീഴാപൂഞ്ചിറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു. സാഹസിക ടൂറിസത്തിന്അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ദ സമിതി അധികൃതർക്ക് റിപ്പോർട്ട് ചെയ്തു .ഇതു സംബന്ധിച്ച വിശദമായ പഠന റിപ്പോർട്ട് ടൂറിസം വകുപ്പിന് കൈമാറും. ടൂറിസം വകുപ്പു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് വിദഗ്ദ സംഘം മേലുകാവ് പഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ പ്രദേശം സന്ദർശിച്ച് സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കുവാൻ പ്രാഥമിക രൂപരേഖ തയ്യാറാക്കിയത്. ഇവിടെ Read More…
ഇലവീഴാപുഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയം നിർമ്മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചു
മേലുകാവ് ഗ്രാമപഞ്ചായത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ ടോയ്ലറ്റ് സമുച്ചയത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് അറിയിച്ചു. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്ക് പ്രാധമിക കാര്യം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ടേയ്ക്ക് എ ബ്രേക്ക് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള പഞ്ചായത്ത് വക സ്ഥലത്താണ് ഇപ്പോൾ ടോയ്ലറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇതോടൊപ്പം ഇലവിഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രത്തിൽ രണ്ട് മിനിമാസ് ലൈറ്റ് Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നഴ്‌സുമാർക്ക് അവസരം
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്‌സുമാർക്ക് അവസരം. B.Sc / Post B.Sc / GNM യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി 2025 ഒക്ടോബർ 09 നു മുൻപായി hr@maryqueensmissionhospital.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.
ആശാസമര സഹായ സമിതി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
എരുമേലി :ആശാ സമര സഹായ സമിതി എരുമേലിയിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു. ആശാ സമരം ഡിമാൻഡുകൾ അംഗീകരിച്ച് തീർപ്പാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് സമരസഹായ സമിതിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡി സി സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമര ചരിത്രത്തിൽ ഐതിഹാസികമായ സ്ഥാനം എഴുതിച്ചേർത്ത ഈ സമരം നിരവധി ഡിമാന്റുകൾ ഇതിനോടകം നേടിക്കഴിഞ്ഞു. ഓണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക എന്ന പ്രധാന ഡിമാന്റ് നേടിയെടുക്കുന്നതിനായി Read More…
എസ്എംവൈഎം പാലാ രൂപത മെൻ്റൽ ഗെയിംസ് നടത്തപ്പെട്ടു
പാലാ : പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം കുറവിലങ്ങാട് ഫൊറോനയുടേയും, മണ്ണയ്ക്കനാട് യൂണിറ്റിൻ്റെയും സഹകരണത്തോടെ മെൻ്റൽ ഗെയിംസ്; ചെസ് , ക്യാരംസ് ടൂർണമെൻ്റ് നടത്തപ്പെട്ടു. മണ്ണയ്ക്കനാട് സെൻ്റ്. സെബാസ്റ്റ്യൻസ് പള്ളി ഹാളിൽ നടന്ന ടൂർണമെൻ്റ് എസ്എംവൈഎം മണ്ണയ്ക്കനാട് യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ മലമാക്കൽ ഉദ്ഘാടനം ചെയ്തു. മുപ്പതോളം ടീമുകൾ പങ്കെടുത്ത ചെസ് ടൂർണമെൻ്റിൽ കടനാട് ഫൊറോനയിലെ കാവുംകണ്ടം യൂണിറ്റും, ക്യാരംസ് ടൂർണമെൻ്റിൽ കടപ്ലാമറ്റം ഫൊറോനയിലെ കൂടല്ലൂർ യൂണിറ്റും Read More…
പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണ്ണമെന്റ് സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: ഒക്ടോബർ 3 മുതൽ അഞ്ചുവരെ എറണാകുളം വരാപ്പുഴയിൽ വച്ച് നടന്ന പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തേവര എഫ് എച്ച് കോളേജിനെയും ഫൈനൽ മത്സരത്തിൽ കോഴിക്കോട് സായിയെ ( ദേവഗിരി കോളേജ് കോഴിക്കോട്) ഒന്നിനെതിരെ നാല് തെറ്റുകൾക്കും പരാജയപ്പെടുത്തിയാണ് സെന്റ്. ജോർജ് കോളേജ് അരിവിത്തുറ ജേതാക്കളായത്. സെന്റ് ജോർജ് കോളേജിന്റെ ഹൃതിൻ ടൂർണമെന്റിലെ മികച്ച സെറ്ററായും, സുജിത്ത് മികച്ച ബ്ലോക്കറായും, ആകാശ് മികച്ച ലിബറോയായും Read More…
മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണ സമ്മേളനം നടത്തി
വെള്ളികുളം:മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണവും മിഷൻ ലീഗിൻ്റെ 79-ാംജന്മദിനവും സംയുക്തമായി ആഘോഷിച്ചു.അന്ന എലിസബത്ത് സജി താന്നിപ്പൊതിയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജോമോൻ കടപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തി ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജിയാ എലിസബത്ത് വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി.വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണത്തോടനുബന്ധിച്ച് മിഷൻലീഗ് അംഗങ്ങൾ അംഗത്വ നവീകരണം നടത്തി. ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിനി ജിജി വളയത്തിൽ, റ്റോബിന്‍സ് കൊച്ചുപുരയ്ക്കൽ, ദിയാ മാത്യു കാരിക്കൂട്ടത്തിൽ ദിയാ Read More…
താക്കോൽ നഷ്ട്ടപ്പെട്ടു
പാലാ €;കൊഴുവനാൽ ഭാഗത്ത് വെച്ച് ഈ താക്കോൽ നഷ്ടമായിട്ടുണ്ട്. കണ്ടെത്തുന്നവർ ദയവായി ബന്ധപ്പെടുക. ഫോൺ :9074402785, 8281127951











