crime

കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി

കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ Read More…

Accident

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

general

സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി

പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധ വൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈ എസ് പി സാജു വർഗീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. Read More…

aruvithura

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി

അരുവിത്തുറ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.

general

ബി.ജെ.പി മഹാ ഗ്യഹസന്ദർശനവും, ജനസമ്പർക്കവും നടത്തി

ഞീഴൂർ: ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു. ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽകുമാർ മാളിയേക്കൽ,സന്തോഷ് കുഴുവേലിൽ, പി.സി രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , കുറവിലങ്ങാട് മണ്ടലം വൈസ് പ്രസിഡന്റ് ജയൻ കോക്കാട്ടിൽ, ജില്ലാ ഐ.റ്റി ഇൻ ചാർജ് ആനന്ദ് പി.നായർ ,പഞ്ചായത്ത് Read More…

poonjar

പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രകടനം നടത്തി

പൂഞ്ഞാർ: ശബരിമല ശ്രീ കോവിലിലെ വാതിലിന്റയും, ദ്വാര പാലക ശില്പങ്ങളിലെയും പൊതിഞ്ഞിരുന്ന സ്വർണ പാളികൾ, കാണാതായ സംഭവത്തിൽ, ദേവസ്വം മന്ത്രി V N വാസവനും, ദേവസ്വം ബോർഡ്‌ ചെയർമാൻ V K പ്രശാന്തും രാജി വെക്കേണമെന്നും, സ്വർണ്ണം മോഷ്ടിക്കുവാൻ കൂട്ടു നിന്ന മുഴുവൻ പേർക്കെതിരെയും ശിക്ഷ നടപടികൾ ഉണ്ടാകണമെന്ന് അവശ്യപ്പെട്ടു കൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌, റോജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, M Read More…

teekoy

തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവും നൽകി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം കായിക മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വ്യക്തികൾക്കും ടീം അംഗങ്ങൾക്കും ഗ്രാമപഞ്ചായത്ത് ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഫുട്ബോൾ മത്സരത്തിൽ സെന്റ് മേരിസ് എച്ച്.എസ്.എസ് തീക്കോയി ഒന്നാം സ്ഥാനവും എഫ്.സി തീക്കോയി രണ്ടാം സ്ഥാനവും, വോളിബോൾ മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, ടീം ശാന്തിഗിരി രണ്ടാം സ്ഥാനവും, ക്രിക്കറ്റ് മത്സരത്തിൽ സിൽവർ സ്റ്റാർ വെള്ളികുളം ഒന്നാം സ്ഥാനവും, കെ.എസ്.ഡി കല്ലം രണ്ടാം സ്ഥാനവും, ബാഡ്മിന്റൺ സിംഗിൾ Read More…

Blog

പ്രളയത്തിൽ തകർന്ന കാരയ്ക്കാട് നടപ്പാലം പുനർ നിർമ്മിച്ച് നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട : കാരയ്ക്കാട് -ഇളപ്പുങ്കൽ നടപ്പാലം കാരയ്ക്കാട് പ്രദേശത്തെ ജനങ്ങൾക്കും,കാരയ്ക്കാട് സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കും എല്ലാം ഈരാറ്റുപേട്ട -തൊടുപുഴ റോഡിലേക്കും ഇളപ്പുങ്കൽ ഭാഗത്തേക്കും ഉൾപ്പെടെ പോകുന്നതിനുള്ള എളുപ്പമാർഗമായിരുന്നു. എന്നാൽ 2021 ലെ പ്രളയത്തിൽ പാലം തകർന്നതോടെ പ്രദേശവാസികളും, വിദ്യാർത്ഥികളും എല്ലാം ഏറെ ദുരിതത്തിൽ ആയി. മീനച്ചിലാറിന്റെ മറുകരയുള്ള ഇളപ്പുങ്കൽ ഭാഗത്തേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലായി. ഇളപ്പുങ്കൽ ഭാഗത്തുനിന്നും കാരയ്ക്കാട് എം എം യു എം യു പി എസിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഏറെ ദുരിതത്തിലായത്. Read More…

general

കലോത്സവം നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം രസക്കൂട്ട് 2k25 എന്ന പേരിൽ നടത്തി. പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജോജി കെ ജോൺ കലോത്സവം ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , എം പി ടി എ പ്രസിഡണ്ട് മാനസി അനീഷ് ,പിടിഎ വൈസ് പ്രസിഡണ്ട് കെ റ്റി, സനിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് Read More…

pala

വോട്ടു കൊള്ളയിലൂടെ ജനാധിപത്യ വ്യവസ്ഥയെ കേന്ദ്രം അട്ടിമറിക്കുന്നു: അഡ്വ. ടോമി കല്ലാനി

പാലാ: വോട്ടു കൊള്ളയിലൂടെ ഇന്ത്യയുടെ നിലനില്‍പ്പിന് ആധാരമായ ജനാധിപത്യ വ്യവസ്ഥയെ മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി പറഞ്ഞു. എഐസിസി ആഹ്വാന പ്രകാരം രാജ്യത്തൊട്ടാകെ 5 കോടി ഒപ്പുകള്‍ ശേഖരിച്ച് ഇന്ത്യന്‍ പ്രസിഡന്റിന് നല്‍കുന്ന സിഗ് നേച്ചര്‍ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പാലായില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ടോമി കല്ലാനി. അധികാരം ഏതു വഴിയും നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ നരേന്ദ്ര മോഡിയും തെരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍ പട്ടികയില്‍ ലക്ഷക്കണക്കിന് കള്ളവോട്ടുകള്‍ Read More…