തിടനാട് : ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ തിടനാട് -ഭരണങ്ങാനം റോഡിനെയും, ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചുള്ള ലിങ്ക് റോഡിൽ തിടനാട് സെന്റ് ജോസഫ് പള്ളിയുടെ ഭാഗത്ത് ചിറ്റാറിന് കുറുകെയുണ്ടായിരുന്ന പള്ളി ചപ്പാത്തിന് പകരം കോസ്‌വേ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും 1.90 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. വാർഡ് Read More…
Author: editor
രാമപുരം കോളേജിൽ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ്
രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് ഡിപ്പാർട്മെന്റും തിരുവനന്തപുരം കെൽട്രോണുമായി ചേർന്ന് ധാരണാപത്രം ഒപ്പുവച്ചു. 2026 അധ്യയന വർഷം മുതൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി 100% തൊഴിൽ ഉറപ്പ് നൽകുന്ന ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റിൽ ആഡോൺ കോഴ്സ് ആരംഭിക്കുന്നതിനായാണ് ധാരണാപത്രം ഒപ്പുവച്ചത്. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ കെൽട്രോൺ പ്രൊജക്റ്റ് കോർഡിനേറ്റർ ആദിത്യ രാജിൽ നിന്നും ധാരണാപത്രം ഏറ്റുവാങ്ങി. വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഓഫിസർ Read More…
ദുരിതമോചനത്തിനും, നാഗലോകത്തെ ഉണർത്തിയും ചോറ്റി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ആയില്യം പൂജ ;16 ന്
പാറത്തോട്: പ്രത്യക്ഷ ദൈവങ്ങളായ നാഗദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും , നാഗലോകത്തെ ഉണർത്തിച്ചും, കന്നി മാസത്തിലെ ആയില്യം നാളായ 16 ന് വ്യാഴാഴ്ച ചോറ്റി ശ്രീ മഹാദേവക്ഷേത്രത്തിൽ ആയില്യം പൂജ നടത്തുന്നതാണ്. നൂറുംപാലും, പാലും പഴവും, ആയില്യ പൂജയും വഴിപാടായി നടത്താം. രാവിലെ 10 ന് നടക്കുന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി സുമേഷ് ശർമ്മ (കോട്ടയം)കാർമ്മികത്വം വഹിക്കും.
വികസന സദസ് സംഘടിപ്പിച്ചു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങൾ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടന്നത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ് പൂഞ്ഞാർ എം.എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് Read More…
ഔഷധസസ്യ ഗവേഷണ സ്റ്റാർട്ടപ്പുകൾ; അരുവിത്തുറ കോളേജിൽ സെമിനാറും ബോട്ടണി അസോസിയേഷൻ ഉദ്ഘാടനവും
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ബോട്ടണി അസോസിയേഷൻ ഉൽഘാടനവും, “ഔഷധ സസ്യ ഗവേഷണത്തെ ആധുനിക സ്റ്റാർട്ടപ്പ് മോഡലുകളുമായി ബന്ധിപ്പിച്ചുള്ള സ്വയം സംരംഭങ്ങൾ” എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. നമ്മുടെ ജീവിത രീതികളിലുണ്ടായ മാറ്റങ്ങളാണ് ഇന്നത്തെ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളുടെ കാരണം. പ്രകൃതിദത്ത ഉൽപന്നങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതശൈലി സ്വായത്തമാകുന്നത് മാത്രമാണ് ഇതിനു പരിഹാരമെന്ന് പൈക ദയ ഹെർബൽ ഹെൽത്ത് പാർമസ്യൂട്ടിക്കൽസ് ഡയറക്ടർ ഡോ സ്വീറ്റി ജോസ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ Read More…
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും
തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂളിൽ അരുവിത്തുറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ മാനസികാരോഗ്യ പരിശീലന പരിപാടിയും സ്നേഹവിരുന്നും നടത്തി.ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. ഷാജിമോൻ മാത്യുവിൻ്റെ നേതൃത്വത്തിൽ പരിശീലന കളരി നടത്തി.ക്ലബ് പ്രസിഡൻ്റ് മനേഷ് കല്ലറക്കൽ മുഖ്യ പ്രഭാഷണം നടത്തി. തീക്കോയി ദീപ്തി ഡി സി എം ആർ സ്പെഷൽ സ്കൂൾ മാനേജർ സിസ്റ്റർ.റോസ് മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജെസി വരകിൽ, Read More…
പള്ളുരുത്തി സെൻ്റ്. റീത്താസ് സ്കൂളിൽ നടന്ന അതിക്രമം അപലപനീയം
പാലാ : കൊച്ചി പള്ളുരുത്തി സെൻ്റ്. റീത്താസ് പബ്ലിക് സ്കൂളിൽ നടന്ന അതിക്രമം അപലപനീയമെന്ന് പാലാ രൂപത എസ്എംവൈഎം. മതപരമായ ചിഹ്നം യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട്, സ്‌കൂളിൻ്റെ നിയമങ്ങൾ ലംഘിച്ച് ഒരുകൂട്ടം വർഗീയവാദികൾ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. വിദ്യാഭ്യാസം, അച്ചടക്കം, മതേതരമായ അന്തരീക്ഷം എന്നിവയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം യാതൊരു കാരണവശാലും അനുവദിക്കാനാവില്ല. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും അധികാരികൾ ശ്രദ്ധിക്കണമെന്നും എസ്എംവൈഎം പാലാ Read More…
കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ
രാമപുരം: കൃഷിയുടെ കിരീടം ചൂടി പൊന്നു വിളയിച്ച് എസ് എച്ച് എൽ പി സ്കൂൾ രാമപുരം. ഒന്നും രണ്ടുമല്ല 58 ഇനം കൃഷികളാണ് രാമപുരത്തെ എൽ പി സ്കൂളിൻ്റെ അങ്കണത്തിൽ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന് പാഗമായ പയറും പാവലും തക്കാളിയും വെണ്ടക്കായും കോവയ്ക്കയും എന്തിന് നെല്ല് കപ്പ ചോളം ഇഞ്ചി മഞ്ഞള് തുടങ്ങി അറുപതിനോടടുത്ത് കൃഷികളാണ് എസ് എച്ച് എൽ പി സ്കൂൾ കൃഷി ചെയ്യുന്നത്. കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച കൃഷി Read More…
ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു
പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു. കലോത്സവം ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിന്റ് കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാർ പി.യു വർക്കി,എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, Read More…
വിമലഗിരി തിരുനാൾ ആലോചനായോഗം ചേർന്നു
കോട്ടയം : കോട്ടയം വിമലഗിരി കത്തീഡ്രലിൽ വിമലഗിരി മാതാവിന്റ തിരുനാൾ ആലോചനാ യോഗം സഹായ മെത്രാൻ ഡോ:ജസ്റ്റിൻ മടത്തി പറമ്പിലിന്റ നേതൃത്വത്തിൽ നടന്നു. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ പൂവത്തുങ്കൽ, ഫാദർ അജി ജോസഫ്, രൂപത അല്മായ ഭാരവാഹികൾ, ബഹു: സിസ്റ്റഴ്സ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു, കൺവീനറായി ജെറീഷ് ജോൺ, സെക്രട്ടറിയായി കിരൺ എന്നിവരെ തിരഞ്ഞെടുത്തു.











