തിടനാട് ഗ്രാമപഞ്ചായത്തിലെ വികസനസദസ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്‌കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ജയകുമാറും ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനും അവതരിപ്പിച്ചു. സമഗ്ര കുടിവെളള പദ്ധതി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കണെമെന്നും ജലസംഭരണി നിര്‍മിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി മാത്യു, ജോസഫ് Read More…
Author: editor
പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ് നാളെ നടക്കും
പൂഞ്ഞാർ : സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ ആർജ്ജിച്ച നേട്ടങ്ങളും മുന്നേറ്റങ്ങളും സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിനുമാണ് സദസ് നടത്തുന്നത്. നാളെ രാവിലെ 10.30 ന് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന വികസന സദസ് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷതയിൽ നടക്കുന്ന സദസിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ വികസന സദസ് ആർ.പി സുരേഷ് കെ.ആർ Read More…
പ്രതിഭകൾക്ക് ആദരം
പ്രവിത്താനം: പാലാ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിലും, പാലാ ഉപജില്ല സ്പോർട്സ് മീറ്റിലും മികച്ച വിജയം നേടിയ സെൻറ് അഗസ്റ്റിൻസ് എൽ.പി.എസ്.,സെൻറ് മൈക്കിൾസ് എച്ച്.എസ്.എസ്. സ്കൂളുകളിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഒക്ടോബർ 15 ബുധനാഴ്ച 2.15 പി. എം. ന് സെൻറ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്നു. സ്കൂൾ മാനേജർ വെരി. റവ.ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാലാ ബ്രില്യൻന്റ് സ്റ്റഡി സെൻറർ ഡയറക്ടർ ജോർജ് തോമസ് പി. മുഖ്യാതിഥിയായി Read More…
ലഹരിവിരുദ്ധ കോർണർ മീറ്റിംഗ്
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കോർണർ മീറ്റിംഗ് ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 5.00 മണിയ്ക്ക് വലിയകാവുംപുറം അരങ്ങാപ്പാറയിൽ നടക്കും. അഡാർട്ട് പാലാ, എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ഫെഡറൽ ബാങ്ക് കൊല്ലപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫ്ലാഷ് മോബ്, സ്കിറ്റ്, മറ്റു കലാപരിപാടികൾ തുടങ്ങിയവ പ്രോഗ്രാമിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ സുധാ ഷാജിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന Read More…
വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിൻ്റെ ഭൂമിയിലെ വെളിച്ചം മികച്ച ശാസ്ത്ര നാടകം
വാകക്കാട്: വിഭവങ്ങളുടെ ഉപയോഗം കുറയ്ക്കുകയും മലിനീകരണം തടയുകയും ചെയ്ത് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മനുഷ്യൻറെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഗ്രീൻ ടെക്നോളജി എന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിക്കൊണ്ട് വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ കാഴ്ചവച്ച ഭൂമിയിലെ വെളിച്ചം രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച ശാസ്ത്ര നാടകത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ബിയാ മേരി ബൈജു, റോസ് മരിയ സജി, മരിയ സോജൻ, കാർത്തിക പി പ്രകാശ്, അന്ന മരിയ സജി, തരുൺ പി രാജ്, ശിവാനന്ദൻ മനോജ്, ലിയോ ഷിബു എന്നിവരാണ് Read More…
മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു
പാലാ: മൂലമറ്റത്തു നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിൽ ബസിനു സ്വീകരണം നൽകി. മാണി.സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മധ്യകേരളത്തിലെ പ്രമുഖ ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മലയോര മേഖലയിൽ നിന്നുള്ളവർക്ക് എത്താൻ പുതിയ ബസ് സർവ്വീസ് ഏറെ ഉപകാരപ്പെടുമെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. ആശുപത്രി ഓപ്പറേഷൻസ്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, പ്രൊജക്ടസ്,ഐ.ടി, Read More…
പാലാ രൂപത വിശ്വാസ പരിശീലന കലോത്സവത്തിൽ എ വിഭാഗത്തിൽ വെള്ളികുളം സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വെള്ളികുളം: പാലാ സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പാലാ രൂപത വിശ്വാസ പരിശീലന പ്രേഷിത കലോത്സവം – ഹാദൂസ് മെൽസ -മത്സരത്തിൽ എ വിഭാഗത്തിൽ 93 പോയിൻ്റുകളോടെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.പരിചമുട്ടുകളി, മാർഗ്ഗംകളി ഗ്രൂപ്പുമത്സരങ്ങളിൽ മികച്ച നേട്ടം കരസ്ഥമാക്കി. പ്രസംഗം, ലളിതഗാനം, മിഷൻ ക്വിസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.ജന്നാ അൽഫോൻസാ വളയത്തിൽ ലളിതഗാനം സബ്ജൂണിയർ വിഭാഗത്തിൽമൂന്നാം സ്ഥാനം കരസ്ഥമാക്കി. എൽഡർ വിഭാഗത്തിലെ പ്രസംഗം മത്സരത്തിൽ സിനിമോൾ Read More…
പുത്തൂർ പൊന്നമ്മ ഭാസ്കരൻ നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം പുത്തൂർ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ പൊന്നമ്മ ഭാസ്കരൻ (100) നിര്യാതയായി. പരേത തമ്പലയ്ക്കാട് പുളിക്കൽ കുടുംബാംഗം. മക്കൾ: രാധാമണി, രാമചന്ദ്രൻ നായർ, തങ്കമണി, പ്രസന്നകുമാരി (റിട്ട. അങ്കണവാടി ടീച്ചർ തലനാട് ), സന്തോഷ് മരുമക്കൾ: പരേതനായ അംബുജാക്ഷൻ (കൊട്ടാരത്തിൽ ബ്രഹ്മമംഗലം), പരേതയായ രാധാ (പാറയിൽ പനച്ചികപ്പാറ), സോമൻ (ഐക്കരയിൽ കൂട്ടക്കല്ല് ), ബാലകൃഷ്ണൻ (കീച്ചേരിയിൽ തലനാട്), പ്രീതി (കോലാനിയ്ക്കൽകൊണ്ടൂർ – അധ്യാപിക വിവേകാനന്ദ വിദ്യാലയം പനയ്ക്കപ്പാലം). സംസ്കാരം ഇന്ന് (13-10-25 തിങ്കൾ) 2 Read More…
മാർ സെബാസ്റ്റ്യൻ വയലിൽ വോളി: പൈക ടീം ചാമ്പ്യന്മാർ
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻ്റ് കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി തമ്പി ഉദ്ഘാടനം ചെയ്തു. നിരവധി ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ കൊഴുവനാൽ ഫൊറോനയിലെ പൈക യൂണിറ്റ് ചാമ്പ്യന്മാരായി. കടനാട് ഫൊറോന ടീം, അരുവിത്തുറ യൂണിറ്റ് ടീം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. Read More…
ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണം: സജി മഞ്ഞക്കടമ്പിൽ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിച്ച് കിടത്തിചികിത്സ സൗകര്യം ഒരുക്കി മുഴുവൻ സമയ ഡോക്ടറെയും സ്റ്റഫിനെയും നിയമിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുമെന്നും ചികിത്സ ക്രമീകരണങ്ങൾ മെച്ചമാക്കുമെന്നുമുള്ള MLA യുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം എംഎൽഎ പാലിക്കണമെന്നും ലക്ഷ കണക്കിന് രൂപാ മുടക്കി വാങ്ങിവച്ചിരിക്കുന്ന എക്സറെ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം നേതൃയോഗം ഈരാറ്റുപേട്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക Read More…











