Accident

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

പാലാ : വൈദ്യുതാഘാതമേറ്റ യുവാവ് മരണമടഞ്ഞു. മുരിക്കുംപുഴ ചൂരക്കാട്ട് സി ജി നന്ദകുമാറിന്റെ മകൻ സി എൻ അർജുൻ (34) ആണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. സിസിടിവിയുടെ ജോലിയുള്ള അർജുൻ ഇതു ബന്ധപ്പെട്ട ജോലി ചെയ്യുന്നതിനിടെ ആണ് മരിച്ചത്. കറുകച്ചാൽ മാടത്താനി ഭാഗത്ത് ഞായറാഴ്ച വൈകിട്ട് 6.30 ന് ജലനിധിയുടെ ഗോഡൗണിൽ ആണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് പാലായിലെ (പാറപള്ളി) വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: അശ്വതി ( പൈക ജ്യോതി Read More…

general

സ്വിം കേരള സ്വിം മൂന്നാം ഘട്ട സമാപന ചടങ്ങും, സർട്ടിഫിക്കറ്റ് വിതരണവും നടന്നു

മുങ്ങിമരണങ്ങളെ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൾ സൊസൈറ്റിയും , ഫൊക്കാനയും സംയുക്തമായി വൈക്കം നഗരസഭ, ഡൽഹിയിൽ താമസക്കാരായ വൈക്കം സ്വദേശികളുടെ സംഘടനയായ ഡൽഹി-വൈക്കം സംഗമത്തിൻ്റേയും പിന്തുണയോടെ വൈക്കത്ത് പെരുമ ശ്ശേരിയിൽ ജൂൺ ഇരുപത്തിരണ്ടു മുതൽ നടന്നു വന്ന കുട്ടികൾക്കായുള്ള നീന്തൽ പരിശീലന ക്യാമ്പിൻ്റെ സമാപനവും, സർട്ടിഫിക്കറ്റ് വിതരണവും കുമരകം ഗ്രാൻ്റ് ഗോകുലം റിസോർട്ടിൽ നടന്നു. കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ:കെ വി തോമസ് കുട്ടികളുടെ നീന്തൽ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. പരിശീലനം സിദ്ധിച്ച നൂറിൽ Read More…

general

റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം പ്രൊഫ. ലോപ്പസ് മാത്യു

റബറിന്റെ വളരെ പെട്ടെന്നുള്ള വിലയിടിവിൽ, കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും, ഉൽപാദന സീസൺ അല്ലാത്ത ഈ സമയത്ത് പോലും വില അന്യായമായി താഴുകയാണെങ്കിൽ റബ്ബർ കർഷകരെന്ത് ചെയ്യണമെന്ന് സർക്കാരുകൾ അറിയിക്കണമെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ (എം)ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ലോപ്പസ് മാത്യു. കടുത്ത മഴക്കാലമായതിനാൽ പ്ലാസ്റ്റിക്ക് മറയിട്ടുപോലും റബ്ബർ വെട്ടുന്നില്ലാത്ത അവസ്ഥയാണ്. ആ സമയത്താണ് റബറിനും, ഒട്ടുപാലിനും ഒരു Read More…

obituary

പാറത്തോട് വടക്കേടത്ത് ജോസ് ജേക്കബ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാട് ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് സമീപം വടക്കേടത്ത് ജോസ് ജേക്കബ് (78) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടൻപതാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (മോളമ്മ), തോട്ടയ്ക്കാട് ചിറപുറത്ത് തണങ്ങുംപതിക്കൽ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ (വലിയതോട്ടത്തിൽ, കീഴ് വായ്പൂര്). മൃതശരീരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.

crime

വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും മോഷ്ടിച്ച അരുവിത്തുറ സ്വദേശികളായ പ്രതികൾ പോലീസ് പിടിയിൽ

വാഴൂരിൽ വീടുകളിൽ അതിക്രമിച്ചുകയറി സ്വർണവും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ മുതലുകൾ അപഹരിച്ച കേസുകളിലെ പ്രതികളെ മിന്നൽ വേഗത്തിൽ അറസ്റ്റ് ചെയ്ത് മണിമല പോലീസ്. അരുവിത്തുറ, അയ്യപ്പൻതട്ടയിൽ മനീഷ് എം എം (40) (ടാർസൺ) (ഇപ്പോൾ ഇടുക്കിജില്ലയിൽ അടിമാലിഎസ് എം പടിഭാഗത്ത് താമസിക്കുന്നു.) മനീഷിന്റെ ഭാര്യ ജോസ്ന വി എ (39) എന്നിവരെ ആണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 29/07/2025 തിയതി 01.30 മണിയ്ക്കും 03.50 മണിയ്ക്കും ഇടയിലുളള സമയം വാഴു‍ർ വില്ലേജിൽ വാഴു‍ർ ഈസ്റ്റ്, ചെങ്കല്ലേൽ Read More…

pala

പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. എബ്രാഹം മാപ്പിളക്കുന്നേലിന് മികച്ച വിശ്വാസപരിശീലകനുള്ള പുരസ്കാരം

പാലാ: പാലാ രൂപതയിലെ മികച്ച സൺ‌ഡേ സ്കൂൾ അധ്യാപകനായി കുറവിലങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊടൈക്കനാൽ ബസ് അപകട അനുസ്മരണ സ്മാരക സമിതി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം പൂവരണി തിരുഹൃദയ സൺഡേ സ്കൂൾ അധ്യാപകൻ പ്രൊഫ. എം. എം. അബ്രഹാം മാപ്പിളക്കുന്നേലിന് സമ്മാനിച്ചു. അമ്പത് വർഷത്തിലധികമായി സൺഡേസ്കൂൾ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന എം എം എബ്രാഹത്തെ വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു. മുൻ ദേശീയ വിവരാവകാശ കമ്മിഷണർ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രശസ്തി പത്രം കൊടുത്തു. സമിതി ഭാരവാഹികളായ Read More…

obituary

തറക്കുന്നേൽ ഷാജു തോമസ് നിര്യാതനായി

തീക്കോയി: തറക്കുന്നേൽ ഷാജു തോമസ് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 1ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: വാരിയാനിക്കാട് കണിപറമ്പിൽ ആനിയമ്മ. മക്കൾ: മരിയ, തോമസ്, റീത്ത. മരുമകൻ: ജോയൽ ആലപ്പാട്ട് (ചെമ്പിളാവ്).

obituary

അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് നിര്യാതയായി

മുണ്ടക്കയം: പറത്താനം അയ്മനത്തില്‍ ത്രേസ്യാമ്മ വര്‍ഗീസ് (80) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷ പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. പരേത മണിമല തുണ്ടിയില്‍ കുടുംബാംഗം. മക്കള്‍: ആലീസ്, മോളി, മേരിക്കുട്ടി, റോസിലി, ജെസി, ശാലിനി, ലിന്‍സി. മരുമക്കള്‍: ജോസ് പന്തപ്ലാക്കല്‍, അപ്പച്ചന്‍ നടൂപ്പറമ്പില്‍, പരേതനായ ജോയി (ആയില്ലുമാലില്‍, വേലനിലം ) റ്റോമി ഉറുമ്പില്‍, ബിനു ഞൊണ്ടിമാക്കല്‍, ജെയിംസ് പുതുപ്പറമ്പില്‍, സിബി കൂട്ടുങ്കല്‍.

erattupetta

ഈരാറ്റുപേട്ട നഗരസഭയില്‍ ഇ – മാലിന്യ ശേഖരണം തുടങ്ങി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ മാലിന്യമുക്തം നവകേരളാ ക്യാമ്പയിന്റെ ഭാഗമായി ഇ-മാലിന്യ ശേഖരണയജ്ഞം തുടങ്ങി. നഗരസഭാതല ഉദ്ഘാടനം നഗരസഭാ അധ്യക്ഷ സുഹ്‌റ അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വില നല്‍കി ഉപയോഗശൂന്യമായ രീതിയില്‍ വീടുകളിലും സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക്, ഇലക്ട്രോണിക് മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യത്തിന്റെ ശാസ്ത്രീയനിര്‍മാര്‍ജനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെലിവിഷന്‍, റഫ്രിജറേറ്റര്‍, അലക്കുയന്ത്രം, മൈക്രോവേവ് ഓവന്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്‌ടോപ്, സി.പി.യു., മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, പ്രിന്റര്‍, Read More…

kottayam

സിസ്റ്റേഴ്സിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണം: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: സിസ്റ്റേഴ്സിനെ ജയിൽ മോചിതരാക്കിയതിനെ സ്വാഗതം ചെയ്യുന്നു എന്നും കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയാൻ ചത്തീസ്ഗഢ് BJP സർക്കാർ തയാറാകണമെന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന നൽകിയിരിക്കുന്ന അവകാശമനുസരിച്ച് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും വിശ്വാസം അനുസരിച്ച് ജീവിക്കുവാനുമുള്ള പൗരന്റെ മൗലികാവകാശത്തിനെ ചോദ്യം ചെയ്യുന്ന വർഗ്ഗീയ വാദികളെ ജയിലിൽ അടക്കാൻ കേന്ദ്ര സർക്കാർ തയാറാകണം എന്നും സജി ആവശ്യപ്പെട്ടു.നാനാ ജാതി മതസ്ഥാർ സാഹോദര്യത്തോടെ ജീവിക്കുന്ന ഭാരതമാണ് നമുക്ക് വേണ്ടതെന്നും Read More…