vakakkad

ശാസ്ത്രരംഗം സബ് ജില്ലാതല മത്സരങ്ങളിൽ വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂളിന് മികച്ച നേട്ടം

വാകക്കാട്: ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ രാമപുരം സബ് ജില്ലാതല മത്സരങ്ങളിൽ വാകക്കാട് സെൻ്റ്. അൽഫോൻസാ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു. സാമൂഹ്യശാസ്ത്രം യുപി വിഭാഗത്തിൽ അദ്വൈത് ഷൈജു ഒന്നാം സ്ഥാനവും യുപി വിഭാഗം ഗണിതശാസ്ത്ര മത്സരത്തിൽ വൈഗ ബിജു ഒന്നാം സ്ഥാനവും ഗണിതശാസ്ത്രം ഹൈസ്കൂൾ വിഭാഗത്തിൽ അസിൻ നാസിസാ ബേബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ലാതല മത്സരങ്ങളിലേക്ക് യോഗ്യത നേടി.

സാമൂഹ്യശാസ്ത്രം ഹൈസ്കൂൾ വിഭാഗത്തിൽ അലൻ സ്കറിയ മൂന്നാം സ്ഥാനവും സയൻസ് ഹൈസ്കൂൾ വിഭാഗത്തിൽ അൽഫോൻസാ ബെന്നി മൂന്നാം സ്ഥാനവും പ്രവർത്തിപരിചയം യുപി വിഭാഗത്തിൽ ശ്രീബാല കെ അനൂപ് മൂന്നാം സ്ഥാനവും നേടി.

വിജയികളെ സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി, ഹെഡ്മിസ്ട്രസ് സി. റ്റെസ്, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published.