പാലാ: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം പാലാമണ്ഡലത്തിലുടനീളം ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.എന്നും എപ്പോഴും ജനപക്ഷ നിലപാടും ഇടപെടലുകളും നടത്തുന്ന പാർട്ടി ഏവരേയും ആകർഷിക്കുന്നതാക്കിയതായി പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പതാക ഉയർത്തൽ ചടങ്ങിൽ പറഞ്ഞു. പാർട്ടിക്ക് പേരിട്ട് വിളിച്ച് പ്രഖ്യാപനം നടത്തിയ ഭാരത കേസരി മന്നത്തിനെയും മൺമറഞ്ഞ കെ.എം.മാണി യേയും സ്മരിച്ചു കൊണ്ടും ഇപ്പോൾ പാർട്ടിയെ നയിക്കുന്ന ചെയർമാൻ Read More…
Author: editor
പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് നൂതന പരിഹാരങ്ങളുമായി കൗമാരം; അരുവിത്തുറ കോളേജിൽ ഗ്രീൻ ഐഡിയ ചലഞ്ച്
അരുവിത്തുറ :പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവപ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളേജിലെ ഐ.ക്യു.എ.സി. , ഐ.ഐ.സി. , ഭൂമിത്രസേന ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തങ്ങളുടെ പ്രദേശത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും, അവയ്ക്ക് സുസ്ഥിരമായ പരിഹാരങ്ങൾ എങ്ങനെയെല്ലാം കണ്ടെത്താമെന്നതിനെക്കുറിച്ചും ആശയങ്ങൾ അവതരിപ്പിച്ചു. മാലിന്യസംസ്‌കരണം, ജലസംരക്ഷണം, Read More…
മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം
പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Read More…
മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി
മേലുകാവ് : മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻഎസ്എസ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി സംഘടനയും ലയൺസ് ക്ലബ് ഓഫ് മാഞ്ഞുരും ചേർന്ന് തിരുവല്ല അമിത ഐ കെയർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ നേത്ര പരിശോധന ക്യാമ്പും സൗജന്യ കണ്ണട വിതരണവും മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജസ്റ്റിൻ ജോസ് സാറിൻ്റെ അധ്യക്ഷതയിൽ ശ്രീമതി.നിഷ ജോസ് കെ മാണി നിർവഹിച്ചു. ലയൺസ് 318 B ചീഫ് പൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ Read More…
വിജയഗാഥ രചിച്ച് അരുവിത്തുറ സെന്റ് മേരീസ് കായിക പ്രതിഭകൾ
അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കായിക മേളയിൽ ഉജ്ജ്വല വിജയമാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കായിക പ്രതിഭകൾ കരസ്ഥമാക്കിയത്. എൽ.പി.വിഭാഗത്തിൽ ഓവറോൾ ഫസ്റ്റ് നേടിയ സ്കൂർ ടീം റിലേ 4 വിഭാഗങ്ങളിൽ 3 ലും ഫസ്റ്റ് നേടിയാണ് വിജയം കൊയ്തത്. വിജയികളെ മാനേജ്മെൻറും,പി.റ്റി.എ യും അധ്യാപകരും അഭിനന്ദിച്ചു.
എം ജി വനിതാ ബാഡ്മിന്റൺ: പാലാ സെന്റ് തോമസ് ജേതാക്കൾ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല സൗത്ത് സോൺ വനിതാ വിഭാഗം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പാലാ സെന്റ് തോമസ് കോളേജ് ജേതാക്കളായി. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അൽഫോൻസാ കോളേജ് മൂന്നാം സ്ഥാനവും മരിയൻ കോളേജ് കുട്ടിക്കാനം നാലാം സ്ഥാനവും നേടി. നിരവധി കായിക കിരീടങ്ങൾ നേടിയിട്ടുള്ള സെന്റ് തോമസ് കോളേജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റൺ കിരീടനേട്ടമാണിത്. Read More…
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിവുകൾ കണ്ടെത്തി
കോട്ടയത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം സ്വദേശി ലീനയാണ് മരിച്ചത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. വീടിന്റെ പിൻവശത്തായിട്ടാണ് ലീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ 12.30യ്ക്ക് ശേഷം മൂത്ത മകൻ വീട്ടിലെത്തിയ ശേഷമാണ് മൃതദേഹം കണ്ടത്. ഈ സമയം വീട്ടിൽ ഭർത്താവ്, ഭർതൃപിതാവ്, ഇളയ മകൻ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും സംഭവം അറിഞ്ഞിരുന്നില്ല. ലീനയുടെ കഴുത്തിൽ ഒരു മുറിവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ Read More…
നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം
പാലാ: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ ഭരണങ്ങാനം സ്വദേശി ജിത്തുവിനെ (34 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7. 30 യോടെ 12-ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.
സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫീസിൻ്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിക്ക് തുടക്കമായി. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് നടത്തി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഡിവൈഎസ്പി സാജു വർഗീസ് ഉദ്ഘാടനം നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന വിവിധ ആരോഗ്യ ബോധ വൽക്കരണ പരിപാടികളും ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനങ്ങളും സംഘടിപ്പിക്കുമെന്നും ഡിവൈ എസ് പി സാജു വർഗീസ് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി.എസ്. Read More…
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് ജേതാക്കളായി
അരുവിത്തുറ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.











