kanjirappalli

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ. എൻ.ടി സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൂട്ടികൾക്കായി അഡിനോയിഡ് രോഗ, സർജറി നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22, 23, 24 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ്-റേ സേവനങ്ങളും ലഭ്യമാകും.

കൂടാതെ എൻഡോസ്കോപ്പി, സർജറി സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവുകളും ലഭ്യമാകും. വായ തുറന്ന് ശ്വസിക്കൽ, ഉറക്കത്തിൽ കൂർക്കം വലി, ചെവിയിലോ തൊണ്ടയിലോ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അണുബാധ, സ്ഥിരമായ മൂക്കടപ്പ്, ഉറക്കത്തിനിടയിലെ ശ്വാസതടസ്സം അല്ലെങ്കിൽ ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള കുട്ടികൾക്ക് ക്യാമ്പ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281001025.

Leave a Reply

Your email address will not be published. Required fields are marked *