kozhuvanal

കൊഴുവനാൽ ലയൺസ് ക്ലബ് കാരുണ്യാഭവനിൽ ഓണാഘോഷം നടത്തി

കൊഴുവനാൽ: ലയൺസ് ക്ലബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തിൽ ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ ഹംഗർ റിലീഫ് ( വിശക്കുന്നവർക്ക് ആഹാരം ) പ്രോജക്ടിന്റെ ഭാഗമായി കൊഴുവനാൽ കാരുണ്യാഭവനിൽ ഓണാഘോഷവും, ഓണസദ്യയും നടത്തി.

പരിപാടിയുടെ ഉത്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ഡൈനോ ജെയിംസിന്റെ അധ്യക്ഷതയിൽ ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി.

ലയൺമെമ്പറും കാരുണ്യാഭവൻ പ്രസിഡന്റുമായ ടോം സി ജോസഫ്, ക്ലബ് മുൻ പ്രസിഡന്റുമാരായ എം എം സ്കറിയ മോനിപ്പള്ളിയിൽ, ഡോക്ടർ ഹരിദാസ്, മാത്യു തോമസ് മണിയങ്ങാട്ട്പാറയിൽ,

ലയൺ മെമ്പർമാരായ പി എ എബ്രഹാം പുതിയാത്ത്, പ്രഫ: കൊച്ചു ത്രേസ്യ എബ്രഹാം, ലില്ലിക്കുട്ടി സ്കറിയ, ലിയോമെമ്പർമാരായ ലിയോ ഡൈനോ ജയിംസ്, എലേന സൂസൻ ഷിബു, കാരുണ്യാഭവൻ മദർ സിസ്റ്റർ ഡോളിറ്റ് എസ് എം എസ്, സിസ്റ്റർ വിനയ എസ് എം എസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *