തോടനാൽ: കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് എം കൊഴുവനാൽ മുൻ മണ്ഡലം വർക്കിംഗ് പ്രസിഡണ്ടും ആയിരുന്ന എ. വി ഗോപിനാഥൻ നായർ ഉതിരക്കുളത്തിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മണ്ഡലം പ്രസിഡണ്ട് സണ്ണി അഗസ്റ്റിൻ നായ്പുരയിടം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി., ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, അഡ്വക്കേറ്റ് ജോസ് ടോം എന്നിവർ അനുശോചിച്ചു.