kozhuvanal

കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു

കൊഴുവനാൽ ; സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. യോഗാചാര്യനും സ്കൂളിലെ അധ്യാപകനുമായ സണ്ണി എബ്രാഹം യോഗാ ക്ലാസുകൾ നയിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് അധ്യക്ഷത വഹിച്ച യോഗം കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് എച്ച്.എസ്. ഹെഡ്മാസ്റ്റർ ബന്നിച്ചൻ പി.ഐ ഉദ്ഘാടനം ചെയ്തു.

പരിപാടികൾക്ക് മിനിമോൾ ജേക്കബ്ബ് റോസ്മിൻ മരിയ ജോസ്, ജസ്റ്റിൻ എബ്രാഹം, അധ്യാപക വിദ്യാർഥികളായ അനു ജോൺസൺ, അനാമിക സുരേഷ്കുമാർ, സാന്ദ്രാ കെ. സാബു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *