പാലാ : രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകൾ കൂട്ടിയിടിച്ച് മുക്കൂട്ടുതറ സ്വദേശി ജീവൻ ഡി യ്ക്ക് ( 45) പരുക്കേറ്റു. എരുമേലിയിൽ വച്ച് ഇന്നലെ രാത്രിയിലായിരുന്നു അപകടം. ചൂണ്ടച്ചേരി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചൂണ്ടച്ചേരി സ്വദേശി മാത്യു ടി.പിക്ക് ( 56) പരുക്കേറ്റു.
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം ജനറൽ ആശുപത്രി പടിയ്ക്ക് സമീപം ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ഒരു മരണം. തമ്പലക്കാട് സ്വദേശി കീച്ചേരിൽ അഭിജിത്ത് ആണ് മരിച്ചത്. അപകടത്തിൽ അഭിജിത്തിൻ്റെ സഹോദരി ആതിര (30), ദീപു ഗോപാലകൃഷ്ണൻ (33) എന്നിവർക്ക് പരുക്കേറ്റു.ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രിക്ക് എതിർവശമായിരുന്നു അപകടം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയിൽ കൊല്ലപ്പള്ളി – മേലുകാവ് റൂട്ടിൽ മേരിലാൻ്റ് ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ കുറുമണ്ണ് സ്വദേശി സുരേഷ് ( 50 ) കയ്യൂർ സ്വദേശി സുബീഷ് (45) എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പാലാ ടൗൺ ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു പാലാ സ്വദേശി അഭിജിത്തിന് ( 29) പരുക്കേറ്റു. സഹോദരങ്ങൾ സഞ്ചരിച്ച സ്കൂട്ടറും Read More…