ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).
ഇരുമാപ്ര : പാറശ്ശേരിൽ അമ്മിണി ദാനിയേൽ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ദാനിയേൽ. മകൾ: പരേതയായ റീന ജോൺസൺ. മരുമകൻ: പരേതനായ ജോൺസൺ. സംസ്കാരം നാളെ (തിങ്കളാഴ്ച) 12.30 ന് വീട്ടിലാരംഭിച്ച് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.
പൂഞ്ഞാർ: മൂഴയിൽ എം.എൻ രവീന്ദ്രൻ (ചെറുക്കൻ ചേട്ടൻ 88) നിര്യാതനായി. സംസ്കാരം നാളെ (12-5-25 ,തിങ്കൾ) 4 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി രവീന്ദ്രൻ പൂഞ്ഞാർ ആറ്റുവേലിൽ കുടുംബാംഗം. മക്കൾ: സിന്ധു, ഷാജി, വിനോദ് (സൗദി), സുധീഷ് (യുണൈഡ് ട്രേടേഴ്സ് തൊടുപുഴ) മരുമക്കൾ: രാജു, ഓമന ഷാജി, മിനി വിനോദ്, മിനു സുധീഷ് (കെ.എസ്.ഇ.ബി, പാലാ).