general

ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം

മല്ലികശ്ശേരി: കാഞ്ഞിരപ്പള്ളി ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന വർക്ക് എക്സ്പീരിയൻസ് ഫെയറിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. യു.പി. വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും എൽ.പി. വിഭാഗത്തിൽ നാലാം സ്ഥാനവും സ്കൂൾ നേടി. എരുമേലി സെന്റ് തോമസ് ഹൈസ്കൂളിൽ വെച്ചായിരുന്നു മത്സരം.

106 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമവും ആത്മാർഥമായ പ്രവർത്തനവുമാണ് വിജയത്തിന് പിന്നിൽ. നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും അധ്യാപകരും രക്ഷിതാക്കളും സന്തോഷം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *