തിടനാട് ജി. വി.എച്ച്. എസ്സ്. എസ്സ്. ലെ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29/05/2026 വെള്ളി 10.30am ന് സ്കൂളിൽവെച്ച് നടത്തുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പി എസ് സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അധ്യാപകർ ആയത് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൂടി ഹാജരാക്കേണ്ടതാണ്.
ചേർപ്പുങ്കൽ :ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിൽn അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, സോഷ്യൽ വർക്ക്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആക്ച്വറിയൽ സയൻസ്, ജർമൻ, ഫ്രഞ്ച്, മലയാളം, ഇംഗ്ലീഷ് എന്നി വിഷയങ്ങളിലാണ് ഒഴുവുകൾ ഉള്ളത്. നെറ്റ് , പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ വിവരങ്ങൾക്ക്: https://bvmcollege.com/career/ Read More…
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിൽ പ്രവർത്തനപരിചയമുള്ള നഴ്സുമാർക്ക് അവസരം. B.Sc / Post B.Sc / GNM യോഗ്യതയും കുറഞ്ഞത് ഒരു വർഷം പ്രവർത്തനപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദമായ സി.വി 2025 ഒക്ടോബർ 09 നു മുൻപായി hr@maryqueensmissionhospital.com എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.