കൊണ്ടൂർ: തലപ്ര പരേതനായ വർക്കിയുടെ (കയ്യാല കുട്ടി) ഭാര്യ മറിയം വർക്കി (78) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 pm ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
പാലാ: കാപ്പിൽ ജെസി സക്കറിയാസ് (60) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ളാലം സെന്റ് മേരീസ് പഴയപള്ളിയിൽ. അമ്പാറ മാറാമറ്റം (കുളത്തിങ്കൽ) കുടുംബാംഗമാണ്. ഭർത്താവ്: കെ.എസ്.സക്കറിയാസ്. മക്കൾ: ജോർഡി കാപ്പൻ, അനിറ്റ മരിയ കാപ്പൻ. മരുമക്കൾ: ഹെലൻ ജോഷി നമ്പുടാകത്ത് അരുവിത്തുറ, സിജു ജോസ് ആലയ്ക്കാപറമ്പിൽ കുന്നോന്നി.
ഈരാറ്റുപേട്ട : തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് 5 – മണി മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം. മക്കൾ: അൻസർ, അൻസിൽ (പ്രൊഫസർ ടി. കെ .എം. കോളേജ് കൊല്ലം) മരുമക്കൾ: ആയിഷ അൻസർ,ജസീറ അൻസിൽ.
കടുവാമുഴി: കയ്യാലാത്ത് ജോർജ് മാത്യു (ജോജോ, 73) നിര്യാതനായി. ഭാര്യ: ലിജി മാത്യു. മൃതസംസ്കാരശുശ്രൂഷകൾ ശനിയാഴ്ച (27-07-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.