കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു. കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് Read More…
ഒമാന്‍ സലാലയിലെ മസ്യൂനയില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മാന്‍ഹോളില്‍ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ സ്വദേശിനി ലക്ഷ്മി വിജയകുമാര്‍ (34) ആണ് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. മെയ് 15 നാണ് മസ്യൂനയില്‍ അപകടമുണ്ടായത്. താമസസ്ഥലത്തെ മാലിന്യം കളയാന്‍ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുമ്പോള്‍ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് മുതല്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് ഭര്‍ത്താവ് Read More…
കല്ലറ (കപികാട്): കാട്ടാത്തുവാലയിൽ പരേതനായ ജോസഫ് കെ. ജെ.യുടെ ഭാര്യ ഏലമ്മ ജോസഫ് (90) നിര്യാതയായി. പരേത മേമ്മുറി മനക്കലാത്ത് കുടുംബാംഗമാണ്. മക്കൾ:മേഴ്സി (റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ), മെർലി (USA), അനിൽ (കാട്ടാത്തു വലയിൽ ഏജൻസീസ്, കല്ലറ), റെനിമോൻ (NRI). മരുമക്കൾ: തോമസ് തയ്യിൽ (കോതനല്ലൂർ),ജോസ് പാലത്തിങ്കൽ (തൃപ്പൂണിത്തുറ – USA), സിസി ചേരുങ്കൽ (വടയാർ), ഐസി കുളിരാനിയിൽ (കടപ്ലാമറ്റം). സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10:30-ന് ഭവനത്തിൽ ആരംഭിക്കുകയും, തുടർന്ന് മാൻവെട്ടം സെന്റ് ജോർജ് പള്ളിയിൽ.