Accident

ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് അപകടം

തീക്കോയി: ഇല്ലിക്കൽ കല്ല് സന്ദർശിച്ചു മടങ്ങിയ സംഘം സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് വീടിന്റെ സംരക്ഷണഭിത്തിക്ക് താഴേക്ക് പതിച്ച് ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച ഒന്നരയോടെ മേലടുക്കത്തിന് സമീപമാണ് അപകമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം പണ്ടാരവളവ് സ്വദേശി എബി (24) യുടെ കൈ ഓടിഞ്ഞു. തിരുവനന്തപുരം സ്വദേശികളായ അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്.

കാർ ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടമായപ്പോൾ റോഡരികിൽ കണ്ട വീടിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. വേഗതയിൽ വന്ന വാഹനത്തെ തടഞ്ഞുനിർത്താൻ പറ്റിയതൊന്നും വീട്ടുമുറ്റത്ത് ഉണ്ടായിരുന്നില്ല.

മുറ്റത്ത് കയറിയ കാർ വീടിന്റെ സംരക്ഷണ ഭിത്തിയുടെ താഴേക്ക് വീഴുകയായിരുന്നു. കാർ 15 അടിയോളം താഴേക്ക് വീണു. വീടിന്റെ താഴെ പുരയിടത്തിന്റെ സംരക്ഷണഭിത്തിയിലേക്കാണ് വാഹനം വീണത്. ചോനമലയിൽ രാജേഷിന്റെ വീട്ടുമുറ്റത്തേയ്ക്കാണ് കാർ കയറിയത്. ഈ സമയത്ത് മുറ്റത്ത് ആരും ഉണ്ടായിരുന്നല്ല. കൈ ഒടിഞ്ഞ എബിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *