തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.
അരുവിത്തുറ : അത്തിയാലിൽ ജോർജ് തോമസ് (74) നിര്യാതനായി. ഭൗതികശരീരം നാളെ (22.08.2026. ശനിയാഴ്ച)രാവിലെ 9ന് സഹോദരൻ പാപ്പച്ചന്റെ വസതിയിൽ (തറവാട്ട് വീട് ) കൊണ്ടുവരുന്നതും തുടർന്ന് മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.
അരുവിത്തുറ: വെയിൽകാണാംപാറ പ്ലാത്തോട്ടത്തിൽ അഡ്വ. പി.ടി.ജോസഫ് (ഔസേപ്പച്ചൻ-74) അന്തരിച്ചു. മൃതദേഹം ഇന്ന് 9 മുതൽ 12 വരെ കൊച്ചി കലൂരുള്ള വസതിയിലും നാളെ രാവിലെ 9ന് വെയിൽ കാണാംപാറയിലെ തറവാട്ടുവസതിയിലും കൊണ്ടുവരും. മൃതസംസ്കാര ശുശ്രുഷകൾ നാളെ (22-01-2025) ഉച്ചകഴിഞ്ഞു 2.30 ന് തറവാട്ടുവസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: ഡോ. ഷീല ചിറയത്ത് എറണാകുളം (എംഎജെ ഹോസ്പിറ്റൽ ഇടപ്പള്ളി).