poonjar

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 84 ആം വാർഷികവും നവംബർ 28 ന്

പൂഞ്ഞാർ അവിട്ടം തിരുനാൾ സ്മാരക ഗ്രന്ഥശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും 84 ആം വാർഷികവും നവംബർ 28 ശനിയാഴ്ച നടക്കുന്ന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വായനശാല അങ്കണത്തിൽ രാവിലെ 10 നടക്കുന്ന സമ്മേളനത്തിൽ പ്രശസ്ത മജീഷ്യനും പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിർവഹിക്കും.

പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് എംജെ സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഗ്രന്ഥശാലയുടെ പ്രസിഡന്റായും സെക്രട്ടറിയും ദീർഘകാലം പ്രവർത്തിച്ച ബാലചന്ദ്രമേനോന്റെ മരണാർത്ഥം നിർമ്മിച്ച ഹാളിന്റെ ഉദ്ഘാടനം വൈക്കം വിശ്വൻ നിർവഹിക്കും.

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ കീഴിലുള്ള എ ഗ്രേഡ് ലൈബ്രറിയാണ് പൂഞ്ഞാർ ശ്രീ അവിട്ടം തിരുനാൾ സ്മ‌ാരക ഗ്രന്ഥശാല 1942 ൽ സ്ഥാപിതമായ ഈ സാംസ്‌കാരിക സ്ഥാപനം നാടിൻ്റെ പുരോഗതിക്കു വേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതും ഇപ്പോഴും നല്ല രൂപത്തിൽ സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതുമായ സ്ഥാപനമാണ്.

കുട്ടികളുടേയും, യുവാക്കളുടേയും, വനിതകളുടേയും, വയോജനങ്ങളുടേയും പ്രത്യേകം പ്രത്യേകം കൂട്ടായ്‌മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ കായിക രംഗത്ത് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുള്ള മഹത് വ്യക്തികളിൽ പ്രമുഖനായ കേണൽ ജി വി രാജയുടെ അകാലത്തിൽ മൃതിയടഞ്ഞ മകൻ അവിട്ടം തിരുനാളിന്റെ സ്മ‌രണാർത്ഥം പണികഴിപ്പിച്ചതാണ് ഈ വായനശാല. ഗ്രന്ഥശാലകളുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ കാലഘട്ടത്തിൽ ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വായനശാലയാണിത്.

MNL/05/129 നമ്പരായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിൽ 20400 പുസ്‌തകങ്ങൾ ഉണ്ട്. ആയുഷ്കാല അംഗങ്ങൾ 158 ഉൾപ്പടെ ആകെ 460 അംഗങ്ങൾ ഉണ്ട്. സി പി രാമകൃഷ്ണപിള്ള ഐ എ എസ്, മുൻ ചീഫ് സെക്രട്ടറിമാരായ ആർ രാമചന്ദ്രൻ നായർ, കെ ജെ മാത്യു എന്നിവർ ഈ ഗ്രന്ഥശാലയിലെ അംഗങ്ങൾ ആയിരുന്നു. 13 സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ഉള്ള ഈ ഗ്രന്ഥശാല നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ ഇടപെടാറുണ്ട്.

1968-ൽ പണിതീർത്ത ഈ ഇരുനില കെട്ടിടം കാലപ്പഴക്കം മൂലം പൂനരുദ്ധാരണ പ്രവർത്തനങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. പതിനഞ്ച് ലക്ഷത്തോളം രൂപ മുടക്കി പ്രവർത്തനം പുനരുദ്ധാരണ പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നു. ഗ്രന്ഥശാലാ പ്രവർത്തകരുടേയും മറ്റു ബഹുജനങ്ങളുടേയും നിർലോഭമായ സഹകരണവും സഹായവും കൊണ്ടാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്.

ആധുനിക കാലഘട്ടത്തെ ഗ്രന്ഥശാലയെ പുതുതലമുറക്ക് ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പത്രം അടക്കം 7 ദിനപത്രങ്ങളും നിരവധി ആനുകാലികങ്ങളും ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിൽ രാവിലെ 7 മണിമുതൽ വൈകുന്നേരം 8 മണി വരെ പ്രവർത്തിക്കുന്ന റീഡിംഗ് ഹാൾ എടുത്ത് പറയേണ്ട പ്രത്യേകതയാണ് മീനച്ചിൽ താലൂക്കിലെ റഫറൻസ് ലൈബ്രറിയായി ഗ്രേഡ് ചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥശാലയാണ് നമ്മുടേത്.

റഫറൻസിനായി നമ്മുടെ സമീത്തുള്ള എസ് എം വി ഹയർ സെക്കൻ്ററി സ്‌കൂൾ ഐ എച്ച് ആർ ഡി എഞ്ചിനിയറിംഗ് കോളേജ് തുടങ്ങി മറ്റു ഒട്ടേറെ വിദ്യാർഥികൾക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കി കൊടുത്തിട്ടുണ്ട്.

സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ രമേശ് ബി വെട്ടിമറ്റം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻറ് സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ നോബിൾ ജി മുരളീധരമേനോൻ അശോക വർമ്മ രാജ ബി ശശികുമാർ തുടങ്ങിയവർ സംസാരിക്കും. ഈരാറ്റുപേട്ട പ്രസ്സ് സെൻ്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടെസ്റ്റ് ചെയർമാൻ രമേശ് ബീ വെട്ടിമറ്റം ബി ശശികുമാർ വികെ ഗംഗാധരൻ കെ കെ സുരേഷ് കുമാർ പി കെ ഷിബു കുമാർ ഡോക്ടർ റോയ് തോമസ് ആൻസി മാത്യു ബിജു ശിവശങ്കരൻ ലൈബ്രേറിയൻ ഷൈനി പ്രദീപ് എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *