തീക്കോയി: മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം നൽകുന്ന സന്നദ്ധ-സേവന സംഘടനയായ സർവീസ് ആർമി പൂഞ്ഞാറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തീക്കോയി പഞ്ചായത്തിലെ മംഗളഗിരിയിൽ പൂർത്തീകരിച്ച കാരുണ്യ ഭവനപദ്ധതി പ്രകാരമുള്ള 18-ാമത് വീടിന്റെ താക്കോൽ കൈമാറ്റം സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അംബിക അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, സർവീസ് ആർമി പൂഞ്ഞാർ ഭാരവാഹികളായ സാജു പുല്ലാട്ട്, അലൻ വാണിയപ്പുര, സി.വി. ജോസഫ് ചെങ്ങഴശേരി, ഡേവിസ് പാം പ്ലാനി, പൊതുപ്രവർത്തകരായ അമ്മിണി തോമസ്, സിബി രഘുനാഥൻ, ബാലകൃഷ്ണൻ തെക്കേടത്ത്, ജോസുകുട്ടി കല്ലൂർ, ലിജോ ഇടക്കാട്ട്, രോഷ്നി മുകാലയിൽ, രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. നിർധനയായ വിധവയ്ക്കാണ് ഭവനം നിർമിച്ചു നൽകിയത്.





