erattupetta

ദേവര്‍ഷ് മനു ചികിത്സാ സഹായനിധി ഫണ്ട് കൈമാറ്റം നാളെ

ഈരാറ്റുപേട്ട : ജന്മനാ കരള്‍ രോഗ ബാധിതനായ ഏഴു മാസം മാത്രം പ്രായമുള്ള ദേവര്‍ഷ് മനു ന്റെ കരള്‍ മാറ്റി വെക്കല്‍ ശസ്ത്രകൃയക്കായി ഈരാറ്റുപേട്ട മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച തുക കൈമാറ്റം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 8.00 ന് വ്യാപാരഭവനില്‍ നടക്കും.

വ്യാപാര ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.പി .നാസര്‍, കെ.വി.വി.ഇ.എസ്. യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദര്‍ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, മഹല്ല് ഭാരവാഹികള്‍, ഇമാമീങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി, റെസ്‌ക്യൂ സംഘടനാ പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *