Accident

കൂത്താട്ടുകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 4 പേരുടെ പരിക്ക് ഗുരുതരം

വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോള്‍ പമ്പിലേക്കാണ് ബസ് ഇടിച്ച്‌ കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *