അരുവിത്തുറ: ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ ഇംഫാൽ സെന്റ് ക്ലയർ പ്രൊവിൻസിലെ (മണിപ്പൂർ) അരുവിത്തുറ ജ്യോതി നിവാസ് മഠാംഗമായ സിസ്റ്റർ ഹ്യൂബർട്ട് കഴുതാടിയിൽ (88) അന്തരിച്ചു. സംസ്കാരം നാളെ എട്ടിന് ജ്യോതി നിവാസ് മിഷൻ ഹോം ചാപ്പലിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
അതിരമ്പുഴ കഴുതാടിയിൽ കുടുംബാംഗം. പരേത കോതനല്ലൂർ, ഭരണങ്ങാനം, ഇടമറ്റം, പാലാ പ്രൊവിൻഷ്യൽ ഹൗസ് എന്നിവടങ്ങളിലും മണിപ്പൂർ, പഞ്ചാബ്, നാഗാലാൻഡ് എന്നീ മിഷൻ സെന്ററുകളിൽ മിഷനറിയായും ദീർഘനാൾ സേവനം അനുഷ്ഠിച്ചു.
സഹോദരങ്ങൾ: പരേതരായ മറിയാമ്മ ജോൺ പുതിയാപറമ്പിൽ (അതിരമ്പുഴ), ത്രോസ്യാമ്മ സെബാസ്റ്റ്യൻ കഴുതാടിയിൽ (അമലഗിരി), ഏലിക്കുട്ടി ദേവസ്യ കണക്കൻചേരിയിൽ (അങ്കമാലി), അന്നമ്മ ഏബ്രഹാം ഇഞ്ചിപ്പറമ്പിൽ (ഗാന്ധിനഗർ), സിസ്റ്റർ റോസ്ലിറ്റ് (ജോസഫൈൻ സിസ്റ്റേഴ്സ് വില്ലൂന്നി).





