ഈരാട്ടുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിനുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജുഡീഷ്യൽ വകുപ്പുകളിൽ സമാനമോ ഉയർന്നതോ ആയ തസ്തികകളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഉയർന്ന പ്രായപരിധി 62 വയസ്. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ കോടതി, കളക്ട്രേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിൽ നവംബർ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോൺ: 0481-2563496





