education

CBSE 10, 12 ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; പരീക്ഷകൾ 2027 ഫെബ്രുവരി 16 മുതൽ ആരംഭിക്കും

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ​പരീക്ഷകൾ 2027 ഫെബ്രുവരി 16 മുതൽ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9-ന് അവസാനിക്കും. ​പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9 വരെ നടക്കും. 2027 ഫെബ്രുവരി 16 ചൊവ്വാഴ്ചയാണ് ഇരുക്ലാസുകളിലെയും പരീക്ഷകൾ ആരംഭിക്കുന്നത്. എല്ലാ പരീക്ഷകളും രാവിലെ 10:30നാണ് തുടങ്ങുക.

പത്താം ക്ലാസിൽ 83 വിഷയങ്ങളിലും പന്ത്രണ്ടാം ക്ലാസിൽ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ തീയതികളുടെ വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cbse.gov.in-ൽ ലഭ്യമാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബ്‌സൈറ്റ് സന്ദർശിച്ച് തീയതികൾ പരിശോധിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *