പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് വച്ചു റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനുവിന് (46 ) പരുക്കേറ്റു. രാത്രി 7 മണിയോടെയാണ് അപകടം.
ഇന്ന് രാവിലെ 6 മണിയോടെ ചേർപ്പുങ്കൽ വച്ച് ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാറിന് ( 69 ) പരുക്കേറ്റു . ഇന്നലെ വൈകിട്ട് അതിരമ്പുഴ വച്ച് നായ കുറുകെ ചാടിയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജിബിൻ സെബാസ്റ്റ്യൻ ( 37 ) പരുക്കേറ്റു.



