മേലമ്പാറ: ബാലസംഘം പൂഞ്ഞാർ ഏരിയ സമ്മേളനം മേലമ്പാറ ഗവൺമെന്റ് എൽ.പി. സ്കൂളിൽ ബാലസംഘം മുൻ ജില്ലാ കൺവീനർ ബി. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗൗരികൃഷ്ണ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അനൻ സതീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ അനീഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ ജോയിന്റ് കൺവീനർ ബി. രമേശൻ, ഏരിയ രക്ഷാധികാരികളായ ടി.എസ്. സിജു, രമേഷ് ബി. വെട്ടിമറ്റം, സ്വാഗതസംഘം കൺവീനർ വി.കെ. മോഹനൻ, ഏരിയ കൺവീനർ വി.കെ. ഗംഗാധരൻ, കോ-ഓർഡിനേറ്റർ സുഹാന ഈസ, ജില്ലാ കമ്മിറ്റി അംഗം സുഷമ മുരളി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.പി. സിജോ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ടി. സുഭാഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഗൗരികൃഷ്ണ (പ്രസിഡന്റ്), അഭിനവ്, ഹെന്ന മരിയ (വൈസ് പ്രസിഡന്റുമാർ), അനൻ സതീഷ് (സെക്രട്ടറി), ആഫ്രിൻ സാറ, അയോണ ഫിനഹാസ് (ജോയിന്റ് സെക്രട്ടറിമാർ), വി.കെ. ഗംഗാധരൻ (കൺവീനർ), എം.വി. സനിൽ, കണ്ണൻ ഗോപാലൻ, നിഷാ സാനു (ജോയിന്റ് കൺവീനർമാർ), സുഹാന ഈസ (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.





