Main News

മാസപ്പടി കേസ്; പിണറായി വിജയന് ഇഡി സമൻസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് മാസപ്പടി ഇ​ട​പാ​ട് കേ​സി​ല്‍ വി​ജി​ല​ന്‍​സ് കേ​സെ​ടു​ത്തതിനു പിന്നാലെ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഇഡിയുടെ ചോദ്യമുനയിലേക്ക്. 23നു കൊച്ചിയിൽ ഇഡി ഓഫീസിൽ ഹാജരാകണമെന്നു നിർദേശിക്കുന്ന സമൻസ് ഇഡി പുറപ്പെടുവിച്ചു.

പിണറായിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുകയാണ്. ഇ.ഡി നോട്ടിസ് നൽകിയതോടെ ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണം പിണറായിക്ക് നേരിടേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *