erattupetta

കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണം തിരിച്ചേൽപിച്ച് മാതൃകയായി വിദ്യാർഥിനി ആമിയ

ഈരാറ്റുപേട്ട: നടയ്ക്കൽ അറഫാ മസ്ജിദിന് സമീപം റോഡിൽ കളഞ്ഞുകിട്ടിയ അഞ്ച് പവൻ സ്വർണം ഉടമസ്ഥന് തിരികെ ഏൽപ്പിച്ച് മാതൃകയായി വിദ്യാർഥിനി. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ, ഈരാറ്റുപേട്ട നടക്കൽ കീരിയാതോട്ടം റോഡിൽ മുട്ടത്തിപ്പറമ്പിൽ ആമിയ മനാഫിനാണ് വഴിയിൽനിന്ന് അഞ്ച് പവന്റെ സ്വർണ മാല കളഞ്ഞു കിട്ടിയത്.

ടീം എമർജൻസി ട്രഷർ മനാഫിന്റെ മകളാണ് ആമിയ മനാഫ്. ആമിയയുടെ സത്യസന്ധതക്ക് നിരവധി പേരാണ് അഭിനന്ദനങ്ങൾ നേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *